HOME
DETAILS
MAL
മുംബൈ ഇ.എസ്.ഐ.സി ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ചു പേര്‍ മരിച്ചു, 106 പേര്‍ക്ക് പരുക്ക്
backup
December 17 2018 | 14:12 PM
മുംബൈ: മുംബൈ അന്ധേരിയിലെ ഇ.എസ്.ഐ.സി ആശുപത്രിയില്‍ വന്‍ തീപ്പിടുത്തം. അഗ്നിബാധയില്‍ അഞ്ചു പേര്‍ മരിക്കുകയും 106 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയുടെ 10ാം നിലയിലാണ് അഗ്നിബാധയുണ്ടായത്. നഗരത്തിന്റെ തിരക്കുള്ള ഭാഗത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഏണികള്‍ ഉപയോഗിച്ചാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആശുപത്രിയില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.
#UPDATE Death toll rises to five in the fire that broke out in ESIC Kamgar hospital in Andheri, Mumbai pic.twitter.com/LBqJOfKLHu
— ANI (@ANI) December 17, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."