HOME
DETAILS

സഊദിയില്‍ വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി; മദീനയില്‍ 41 തൊഴിലുകള്‍ സഊദിവല്‍ക്കരിക്കും

  
backup
December 17 2018 | 17:12 PM

4564899856165151-2


റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി സഊദി തൊഴില്‍ മന്ത്രാലയം. മദീന പ്രവിശ്യയില്‍ വിദേശികള്‍ തൊഴിലെടുക്കുന്ന 41 തൊഴില്‍ മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സഊദി തൊഴില്‍ വികസന സാമൂഹ്യ മന്ത്രി ഡോ: അഹമ്മദ് സുലൈമാന്‍ അല്‍രാജ്ഹിയാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.

പ്രവിശ്യ ഭരണകൂടവും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. രാജ്യത്തെ 13 മേഖലയില്‍ അവയുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ച് അനുയോജ്യമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നേരത്തെ അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മദീനയില്‍ മാത്രമായി ഏതാനും തൊഴിലുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്.

ഷോപ്പിങ് മാളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസം സംബന്ധമായ ജോലികള്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജോലിക്കാര്‍, ഭക്ഷണശാലകളിലെ ജോലികള്‍, റിസപ്ഷന്‍, ഡാറ്റ എന്‍ട്രി, അഡ്മിന്‍ ജോലികള്‍, സെക്രട്ടറി ജോലികള്‍, സര്‍വീസ് സൂപ്പര്‍വൈസര്‍, റൂം സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ്, മാര്‍ക്കറ്റിങ്, സെക്യൂരിറ്റി, ഷിഫ്റ്റ്, ടൂര്‍ പാക്കേജ് സൂപ്പര്‍ വൈസര്‍മാര്‍, ഫ്രണ്ട് ഓഫീസ് ജോലികള്‍, ലേബര്‍ സൂപ്പര്‍വൈസര്‍ ജോലികള്‍ എന്നിവയടക്കമുള്ള 41 തൊഴിലുകളാണ് സ്വദേശിവല്‍ക്കരിക്കുന്നത്.

ചാരിറ്റി സ്ഥാപനങ്ങളിലെ ജോലി റജബ് ഒന്ന് മുതലും ഹോട്ടല്‍, ടൂറിസം ജോലികള്‍ ശവ്വാല്‍ ആറ് മുതലുമാണ് പ്രാബല്യത്തില്‍ വരിക. ചാരിറ്റി സ്ഥാപനങ്ങളില്‍ മലയാളികള്‍ വളരെ വിരളമാണെങ്കിലും മറ്റു മേഖലകളില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ധാരാളമായി തൊഴിലെടുക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇവര്‍ക്കെല്ലാം തൊഴില്‍ നഷ്ടമാകും. നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

 

സഊദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

റിയാദ് : സഊദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി തയ്യാറാക്കുന്നു. സഊദി ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള അക്കൗണ്ടിങ്, ഐ.ടി, ടെലികോം, അഭിഭാഷകവൃത്തി, ഫിനാന്‍സ് മേഖലകളില്‍ സഊദിവല്‍ക്കരണം നടപ്പാക്കാനാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് പദ്ധതി ഒരുക്കുന്നത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ വനിതാവല്‍ക്കരണ പ്രോഗ്രാം ഡയറക്ടര്‍ നൂറ അബ്ദുല്ല അല്‍റുദൈനിയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സംഘടിപ്പിച്ച വനിതാവല്‍ക്കരണ ഫോറത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതുതായി ബിരുദം നേടി പുറത്തിറങ്ങുന്ന സഊദി യുവതീയുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമമെന്നും ഇവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago