ഷാഖിരിക്കരുത്തില് ലിവര്‍പൂള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കൊമ്പന്മാര് തമ്മിലുള്ള പോരാട്ടത്തില്‍ ലിവര്‍പൂളിനു ജയം. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് അടിയറവ് പറയിച്ചു.
മറ്റൊരു കളിയില്‍ ആഴ്സനലിനെ സതാംപ്റ്റന് 3-2നു ഞെട്ടിച്ചപ്പോള്‍ ചെല്‍സി 2-1ന് ബ്രൈറ്റണിനെ മറികടന്നു. ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച ലിവര്‍പൂള്‍ അര്‍ഹിച്ച ജയമാണ് യുനൈറ്റഡിനെതിരേ നേടിയത്. 24ാം മിനുട്ടില്‍ സാഡിയോ മാനെയാണ് ലിവര്‍പൂളിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 33ാം മിനുട്ടില്‍ ഇംഗ്ലീഷ് താരം ജസ്സെ ലിംഗാര്‍ഡിലൂടെ ഗോള്‍മടക്കി യുനൈറ്റഡ് സമനില പാലിച്ചു.
70ാം മിനുട്ടിലാണ് ലിവര്‍പൂളിന്റെ രക്ഷകനായി സ്വിസ് താരം ഷാഖിരിയെത്തുന്നത്. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം ഷാഖിരി ആദ്യഗോള്‍ നേടി ലിവര്‍പൂളിന് ലീഡ് നേടിക്കൊടുത്തു. 80-ാം മിനുട്ടില്‍ രണ്ടാം ഗോളും നേടി ഷാഖിരി ലിവര്‍പൂളിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ജയത്തോടെ 45 പോയിന്റുമായി സിറ്റിയെ മറികടന്നു ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 44 പോയിന്റാണുള്ളത്. അതേസമയം, പിന്നിരടീമായ സതാംപ്ടണ് ആഴ്സനലിന്റെ കുതിപ്പിന് വിരാമമിട്ടു. 2-1ന് ബ്രൈറ്റണിനെ പരാജയപ്പെടുത്തിയതോടെ ചെല്‍സി പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."