ജെയ്റ്റ്ലി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വസതി സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം ഉപയോഗിച്ചതിലൂടെ സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്തെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി തോമസ്. ഒരു കേന്ദ്ര മന്ത്രിയെന്ന നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്ന്നതിനൊപ്പം സമാനദു:ഖം അനുഭവിക്കുന്നവരെയും ജെയ്റ്റ്ലി സന്ദര്‍ശിക്കേണ്ടതായിരുന്നു. കേന്ദ്ര മന്ത്രിമാര്‍ ഇക്കാര്യത്തില്‍ മാന്യത പുലര്‍ത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും തുല്യപങ്കാണുള്ളത്. അതേസമയം ഒരു പക്ഷത്തെ അക്രമം മാത്രം ഉയര്‍ത്തിക്കാണിച്ച് നടത്തുന്ന പ്രചാരണം ശരിയല്ല. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ആദ്യകാല കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് ചരിത്രത്തിലെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."