ടേബിള്‍ ടെന്നീസ് താരങ്ങളെ വിലക്കിയത് അന്വേഷിക്കും
ആലപ്പുഴ: അന്യ സംസ്ഥാനത്ത് നിന്ന് ആവശ്യമായ അനുമതി രേഖകള്‍ സഹിതം എത്തിയ വിദ്യാര്‍ഥികളെ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റുകളില്‍ നിന്ന് വിലക്കിയ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ (കെ.ടി.ടി.എ) നടപടിയെ കുറിച്ച് അന്വേഷണം നടത്തും. സംസ്ഥാന സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് സെക്രട്ടറി ഡോ.ബി അശോകിനാണ് അന്വേഷണ ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ഉചിതമായ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് നേരത്തേ ഉത്തരവ് നല്‍കിയിരുന്നു. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികളോട് വേര്‍തിരിവു കാണിച്ച് രാജ്യത്തിന് തന്നെ അപമാനകരമായ തീരുമാനമെടുത്തതിനെതിരേ ടി.ആര്‍.എ.ടി.ടി ക്ലബ് സമര്‍പ്പിച്ച നിവേദനം പരിഗണിച്ചായിരുന്നു ഉത്തരവ്. പ്രധാന മന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി അംബുജ് ശര്‍മ ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി ഗോപാല്‍ വി.എസിന് വിട്ടു. ആലപ്പുഴ സെന്റ് മേരീസ് റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സോഹം ഭട്ടാചാര്യ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ യൂനിവേഴ്‌സിറ്റി പ്ലസ് ടു വിദ്യാര്‍ഥിയായ സൗമ്യജിത് ബോസ് എന്നിവരെയാണ് വിലക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."