നരിക്കുനിയിലെ റിങ് റോഡ് പദ്ധതിക്ക് വീണ്ടണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്ക്കുന്നു
നരിക്കുനി: നരിക്കുനിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട റിങ് റോഡ് പദ്ധതിക്ക് വീണ്ടണ്ടും പ്രതീക്ഷയുടെ ചിറക് മുളക്കുന്നു. കാരാട്ട് റസാഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇത് സംബന്ധമായി ചേര്‍ന്ന യോഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. മുഴുവന്‍ സഥലമുടമകളും എത്താത്തതിനാല്‍ ഇന്ന് പകല്‍ നാലിന് വീണ്ടും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 2009 ല്‍ അന്നത്തെ എം.എല്‍.എ പി.ടി.എ റഹീം 9.5 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരുന്നത്. നാല് ലക്ഷം രൂപ ചെലവഴിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും സ്ഥലമുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
നാല് റീച്ചുകളിലായാണ് പദ്ധതി പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഒന്നും രണ്ടണ്ടും റീച്ചുകളില്‍ കല്ലിടല്‍ നടന്നിരുന്നെങ്കിലും പിന്നീട് അത് ഇളകി പോവുകയോ ഇളക്കി മാറ്റുകയോ ആണ് ഉണ്ടായത്. ഗതാഗത പ്രശ്‌നം രൂക്ഷമായ നരിക്കുനിയില്‍ നിലവിലെ റോഡ് വികസനം പ്രയോഗികമാവാതെ വരികയും ഗതാഗത കുരുക്കിന് വ്യാപാരി സമൂഹവും വാഹന ഉടമകളും യാത്രക്കാരുമെല്ലാം മുറവിളി കൂട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബദല്‍ സംവിധാനത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നതും റിങ് റോഡ് എന്ന ആശയത്തിലേക്ക് എത്തുന്നതും. പഞ്ചായത്ത് ഭരണസമിതിയും പദ്ധതിക്ക് അനുകൂലമായാണ് സംസാരിച്ചത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റണ്ട് ഇന്‍ ചാര്‍ജ് പി.പി അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷനായി. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അതിന്റെ വില നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കാണ് ഇന്നത്തെ യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."