HOME
DETAILS
MAL
തൃശൂരിലേക്കും അരൂരിലേക്കും മെട്രോ നീട്ടുന്നത് ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
backup
August 08 2017 | 01:08 AM
തിരുവനന്തപുരം: കൊച്ചിമെട്രോ തൃശൂരിലേക്കും അരൂരിലേക്കും നീട്ടുന്നകാര്യം നിലവില്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ബി.ഡി. ദേവസ്സി, എ.എം. ആരിഫ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ കൊച്ചിമെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാഘട്ടത്തിന്റെ ഡി.പി.ആര്‍ തയാറാക്കിക്കഴിഞ്ഞു. ഈ മൂന്നു ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ മറ്റു സ്ഥലങ്ങളിലേക്ക് നീട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. മെട്രോ തൃശൂരിലേക്കു നീട്ടണമെന്ന്് ബി.ഡി ദേവസ്സിയാണ് ആവശ്യപ്പെട്ടത്. അരൂര്‍ വരെ വേണമെന്ന് എ.എം. ആരിഫും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."