HOME
DETAILS

ജി.എസ്.ടി: ആഡംബര കാറുകള്‍ക്ക് വില കൂടും

  
backup
August 08 2017 | 01:08 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%a1%e0%b4%82%e0%b4%ac%e0%b4%b0-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95


ന്യൂഡല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി(ജി.എസ്.ടി)യില്‍ നിത്യോപയോഗ സാധനങ്ങളില്‍ ചിലതിന് വിലകുറഞ്ഞപ്പോള്‍ മറ്റു ചിലത് ഉപഭോക്താക്കള്‍ക്കുണ്ടാക്കിയത് കനത്ത ഭാരമാണ്. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇഡ്ഡലി, ദോശ മാവ്, പാചക വാതക ലൈറ്റര്‍ തുടങ്ങിയവയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചു.
അതേസമയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി), ആഡംബര കാറുകള്‍ എന്നിവയുടെ വില 15 ശതമാനം മുതല്‍ 25 ശതമാനം വരെ വില ഉയരുമെന്നാണ് ജി.എസ്.ടി കൗണ്‍സില്‍ വ്യക്തമാക്കുന്നത്. ഇവയുടെ സെസ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലക്കയറ്റത്തിന് ഇടയാക്കുന്നത്.
ആഡംബര വാഹനങ്ങള്‍ക്ക് സെസ് വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
ജി.എസ്.ടി വന്നതോടെ കാറുകളുടെ വിലയില്‍ 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിനൊപ്പം സെസും ഏര്‍പ്പെടുത്തുന്നതോടെ ഇപ്പോള്‍ തന്നെ 40 ശതമാനത്തോളം നികുതി വന്നിട്ടുണ്ട്.
നാല് മീറ്റര്‍ നീളവും 1200 സി.സി എന്‍ജിന്‍ കപ്പാസിറ്റിയുമുള്ള പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനമാണ് സെസ്. ഈ രീതിയിലുള്ള ഡീസല്‍ കാറുകള്‍ക്ക് 3 ശതമാനമാണ് സെസ്. എന്നാല്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്ന് ഉയര്‍ന്ന സെസ് വാങ്ങിക്കാന്‍ തീരുമാനിച്ചതോടെ ചെറുകാറുകളുടെ വില്‍പന വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.
അതേസമയം ഇപ്പോഴത്തെ നിയമവ്യവസ്ഥയില്‍ പലസാധനങ്ങള്‍ക്കും വില വര്‍ധിച്ചത് അടുത്തമാസം ഒന്‍പതിന് ഹൈദരാബാദില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
പ്രത്യേക ബ്രാന്‍ഡുകളിലല്ലാതെ ഇറങ്ങുന്ന ഭക്ഷ്യവസ്തുക്കളൊഴികെയുള്ളവക്ക് 5 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇവക്ക് ഏര്‍പ്പെടുത്തിയ അധികബാധ്യത ഇല്ലാതാക്കാന്‍ നിര്‍മാതാക്കള്‍ അവരുടെ ബ്രാന്‍ഡ് ഒഴിവാക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇതിനിടയില്‍ ജി.എസ്.ടി കൗണ്‍സില്‍ 24 സാധനങ്ങളുടെ നികുതി നിലവാര ഘടനയില്‍ മാറ്റം വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago