ആശയങ്ങള്‍ പുറത്തുപറയാന്‍ മലയാളികള്‍ ഭയക്കുന്നു: കെമാല്‍ പാഷ
അന്തിക്കാട്: മനസില്‍ തോന്നുന്ന ആശയങ്ങള്‍ പുറത്തു പറയാനുള്ള ശേഷി നാവിനു നഷ്ടപ്പെടുന്നവരായി മലയാളികള്‍ മാറിയിരിക്കുകയാണെന്ന് ജസ്റ്റിസ് ബി.കെമാല്‍ പാഷ. പഴുവില്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ഒന്‍പതാമത് വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹോദര്യവും സ്‌നേഹവുമാണ് ദൈവമെന്ന് പറയുന്നവര്‍ തന്നെ യുക്തിബോധമില്ലാതെ തെരുവില്‍ തമ്മില്‍ തല്ലുന്നു. അനാവശ്യമായി കേരളം സ്തംഭിപ്പിക്കുന്ന ഹര്‍ത്താല്‍ സമരമുറകള്‍ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പോലും കവര്‍ന്നെടുക്കുമ്പോള്‍ ആരെയോ പേടിച്ച് മിണ്ടാതിരിക്കുന്നവരായി ഭൂരിഭാഗം പേരും മാറുകയാണെന്നും കമാല്‍ പാഷ പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി കെ.ടി ദേവദാസ് അധ്യക്ഷനായി.
പെരിങ്ങോട്ടുകര ദേവസ്ഥാനം നിര്‍മിച്ചു നല്‍കിയ കാരുണ്യ ആസ്ഥാന മന്ദിരത്തിന്റെ സമര്‍പ്പണം ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരന്‍ നിര്‍വഹിച്ചു. കാരുണ്യ വിമണ്‍ ഓഫ് ദി പുരസ്‌കാരം ജോളി ജോയ് ആലുക്കാസിന് ജസ്റ്റിസ് കെമാല്‍ പാഷ സമ്മാനിച്ചു.
പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ്, സിനിമാ സീരിയല്‍ താരങ്ങളായ ലിഷോയ്, നിഷ സാരംഗ്, ശിവാനി, അഡ്വ.പുഷ്പാംഗദന്‍, സൊസൈറ്റി പ്രസിഡന്റ് സജിത്ത് പണ്ടാരിക്കല്‍, സെക്രട്ടറി ഇ.പി സൈമണ്‍, കെ.കെ സഹദേവന്‍, ഓസ്റ്റിന്‍ പോള്‍, വിജി ഷണ്‍മുഖന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."