ആസ്ഥാനം പൂക്കോടോ സുഗന്ധഗിരിയിലോ
വൈത്തിരി പഞ്ചായത്തിലെ പൂക്കോട് സര്‍വകലാശാലയുടെ കൈവശമുള്ള സ്ഥലത്തോ സുഗന്ധഗിരിയില്‍ പൊതു ആവശ്യത്തിനായി മാറ്റിവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ 40 ഏക്കര്‍ യൂനിവേഴ്‌സിറ്റിക്ക് ലഭ്യമാക്കിയോ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുഗന്ധഗിരിയിലെ സ്ഥലം യോജിച്ചതും ഇവിടെയുള്ള പഴയ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എത്രയുംവേഗം ആരംഭിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വന്യജീവി മേഖലയില്‍ സര്‍വകലാശാല ഇപ്പോള്‍ നടത്തുന്നതും ഭാവിയില്‍ ആരംഭിക്കാവുന്നതുമായ കോഴ്‌സുകള്‍ സ്ഥാപനത്തില്‍ നടത്താമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റിവ്, ഗവേഷണ ബ്ലോക്കുകള്‍, അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ലൈബ്രറി, ഹോസ്റ്റല്‍. ഭക്ഷണശാല, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പരിശീലനകേന്ദ്രം, വന്യജീവി ചികിത്സ-പുനരധിവാസ കേന്ദ്രം, മോളിക്യുലാര്‍ ലബോറട്ടറി, വന്യജീവി ഫോറന്‍സിക് യൂനിറ്റ്, ജന്തുജന്യ രോഗനിര്‍ണയ കേന്ദ്രം, വന്യജീവി വന്ധ്യംകരണ യൂനിറ്റ്, വയനാട് നാച്വറല്‍ ഹിസ്റ്ററി ആന്‍ഡ് ട്രൈബല്‍ മ്യൂസിയം, പ്രത്യേക മൃഗാശുപത്രി തുടങ്ങിയവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."