HOME
DETAILS
MAL
സുലില്‍ വധം: പ്രതികളെ നാല് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍വിട്ടു
backup
August 08 2017 | 05:08 AM
മാനന്തവാടി: യുവാവിന്റെ കൊലപാതകത്തില്‍ റിമാന്റിലായ പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മാനന്തവാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നാല് ദിവസത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വിട്ടത്. യുവതി നല്കിയ ജാമ്യഹരജി തള്ളുകയും ചെയ്തു.
കൊയിലേരി റിച്ചാര്‍ഡ് ഗാര്ഡന് ബിനി മധു വേലക്കാരി അമ്മു അവരുടെ സുഹൃത്തുക്കളായ ജയന്, കാവലന് എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസന്വേഷിക്കുന്ന മാനന്തവാടി സി.ഐ പി.കെ മണിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.
സഹോദരനെന്ന വ്യാജേനെ തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി തച്ചര്‍കുന്ന് എസ്.എല്‍ മന്ദിരം സുലിലി(33)നെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി ഈ യുവാവില്‍ നിന്നും ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."