ആയിക്കര വീണ്ടും പ്രക്ഷോഭത്തിലേക്ക്
കണ്ണൂര്‍: ആയിക്കര ഹാര്‍ബറില്‍ മണല്‍ത്തിട്ടകള്‍ നീക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. ബോട്ടുകള്‍ നിരന്തരം മണല്‍തിട്ടയില്‍ ഇടിച്ചു തകരുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം നാലുവരെ ഹാര്‍ബര്‍ എന്‍ജിനീയറുടെ ഓഫിസ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഓഫിസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. മണല്‍ നീക്കാനുള്ള നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഇന്നു ഹാര്‍ബര്‍ ഗേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച അര്‍ധരാത്രി മത്സ്യബന്ധനത്തിനു പുറപ്പെട്ട 'ചെഗുവേര' എന്ന ബോട്ട് മണല്‍ത്തിട്ടയിലിടിച്ച് തകര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബോട്ടിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സംഭവത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."