ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് കൈത്തറിയും മാറണം: എം.പി
കണ്ണൂര്‍: ഗുണനിലവാരത്തിലും രൂപഭംഗിയിലും മികച്ചുനില്‍ക്കുന്ന കണ്ണൂര്‍ കൈത്തറിയെ അന്താരാഷ്ട്ര ബ്രാന്റാക്കി മാറ്റണമെന്ന് പി.കെ ശ്രീമതി എം.പി.
മൂന്നാമത് ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ആളുകളുടെ അഭിരുചിയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കൈത്തറി ഉല്‍പ്പന്നങ്ങളും മാറണമെന്നും എം.പി പറഞ്ഞു. കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷനായി.
കെ.കെ രാഗേഷ് എം.പി മുഖ്യാതിഥിയായി. നിഫ്റ്റ് ഡയരക്ടര്‍ ഡോ. ഇളങ്കോവന്‍ എന്‍, ജോ. ഡയരക്ടര്‍ രമേഷ് ബാബു, എന്‍.എച്ച്.ഡി.സി സീനിയര്‍ മാനേജര്‍ അരുണ്‍ ബാരപത്രെ, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് കമ്മിറ്റി അസി. ഡയരക്ടര്‍ കെ.ടി ജയരാജന്‍, ആര്‍. മഹേഷ് കുമാര്‍, ടി. മുരളീധരന്‍, കെ.ടി അബ്ദുല്‍ മജീദ്, കെ. ചന്ദ്രന്‍, കെ. കലൈശെല്‍വി, സി. ജയചന്ദ്രന്‍, പി. ബാലന്‍ എം. രവിചന്ദ്രന്‍, സി. സത്യമൂര്‍ത്തി സംസാരിച്ചു.
ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൈത്തറി രംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കെ. ആനന്ദന്‍, ഉത്തന്‍കണ്ണന്‍, കെ. നാരായണന്‍, കെ.പി ദാമോദരന്‍, കെ.വി രാഘവന്‍ എന്നീ നെയ്ത്തുകാരെയും വീവേഴ്‌സ് സൊസൈറ്റികളെയും ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."