ജില്ലയില്‍ ഓട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കാനൊരുങ്ങി കാസര്‍കോട് ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാറിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ജില്ലാ ഓട്ടോമോട്ടീവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഒട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്ന് ജില്ലാ ഓട്ടോമോട്ടീവ് ക്ലസ്റ്റര്‍ ചെയര്‍മാന്‍ രവീന്ദ്രന്‍ കണ്ണങ്കൈ, വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി, ഡയരക്ടര്‍മാരായ പ്രദീപ് എക്‌സൈഡ്, ജോഷി തോമസ്, വി. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംരംഭകരുടെ കൂട്ടായ്മയായാണ് കാസര്‍കോട് ക്ലസ്റ്റര്‍ രൂപീകരിക്കുന്നത്. കേന്ദ്ര പദ്ധതിയനുസരിച്ച് കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിച്ച് ഓട്ടോമോട്ടീവ് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ പ്രാപ്തമാക്കുകയാണ് ക്ലസ്റ്ററിന്റെ ലക്ഷ്യം. ക്ലസ്റ്ററിനകത്ത് ഇരു ചക്രവാഹനങ്ങള്‍ മുതല്‍ ഹെവി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ വരെയുള്ള എല്ലാ തരം വാഹനങ്ങളുടെയും ടെസ്റ്റിങ് കം മെയിന്റനന്‍സ് സെന്റര്‍ നിര്‍മിച്ച് ടൗണ്‍ഷിപ്പ് സഥാപിക്കാനാണ് ശ്രമം. ഇതുവഴി പ്രത്യക്ഷമായി 1500 മുതല്‍ 2000 പേര്‍ക്ക് പ്രത്യക്ഷമായും 500 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാവുമെന്നും ക്ലസ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."