HOME
DETAILS

റോഡിന് കുറുകെ പൈപ്പ്ലൈന്‍: ഓഗസ്റ്റ് 15ന് ശേഷം മാത്രം അനുമതി

  
backup
August 08 2017 | 07:08 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%81%e0%b4%95%e0%b5%86-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d

 

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകള്‍ക്ക് കുറുകെ പൈപ്പ് ലൈനിടുന്നതിന് ഓഗസ്റ്റ് 15ന് ശേഷം മാത്രമേ പ്രവൃത്തികള്‍ തുടങ്ങാവൂയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി അടിയന്തരമായി ചെയ്ത് തീര്‍ക്കാനുള്ള അഞ്ച് പ്രവൃത്തികളുടെ ഭാഗമായി റോഡിന്റെ അരികിലൂടെ പൈപ്പ് ലൈനിടാന്‍ എ.ഡി.എം എസ്. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി.
നിശ്ചിത വീതിയില്‍ പൊളിച്ച് പൈപ്പ് ലൈന്‍ ഇട്ടതിന് ശേഷം കോണ്‍ക്രീറ്റ് ചെയ്ത് ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനുമതി. പൊതുമരാമത്ത് വകുപ്പ്-ജല അതോറിറ്റി സംയുക്ത പരിശോധന നടത്തി പരസ്പര ധാരണയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്ന് എ.ഡി.എം നിര്‍ദേശിച്ചു.
ഓഗസ്റ്റ് 15ന് ശേഷവും പ്രവൃത്തികള്‍ തുടങ്ങുന്നതിന് മുമ്പ് ഇരു വകുപ്പുകളും തമ്മില്‍ ചര്‍ച്ച ചെയ്ത് ഇതിനായുള്ള ജില്ലാതല കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. പൈപ്പ്‌ലൈന്‍ ഇടുന്നതിന് മുന്‍പ് ബന്ധപ്പെട്ട പൊതുമരാമത്ത് ഡിവിഷന്‍ അസി.എക്‌സക്യൂട്ടീവ് എന്‍ജിനീയറെ വിവരമറിയിക്കും.
പൈപ്പ്‌ലൈനും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിന് പുതിയ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും മാനദണ്ഡപ്രകാരം അവ പിന്നീട് പൂര്‍വ സ്ഥിതിയിലാക്കാത്തതും വ്യാപകമായ പരാതികള്‍ ക്ക് ഇടയാക്കുന്നതായി യോഗം ചര്‍ച്ച ചെയ്തു. റോഡപകടങ്ങള്‍ക്ക് ഇവ കാരണമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ യോഗം തീരുമാനിച്ചു. പൊതു മരാമത്ത് - ജല അതോറിറ്റി വകുപ്പുകളുടെ ഉദ്യോഗസ്ഥന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു

Kerala
  •  a month ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago