ടീം തിരഞ്ഞെടുപ്പിലെ പിഴവ്
ആസ്ത്രേലിയയോട് കനത്ത പരാജയമേറ്റുവാങ്ങിയ പെര്‍ത്ത് ടെസ്റ്റില്‍ ഒരു അംഗീകൃത സ്പിന്നറെപ്പോലും കളിപ്പിക്കേണ്ടെന്ന ഇന്ത്യയുടെ തീരുമാനമാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ രണ്ടിന്നിങ്സുകളിലായി എട്ടു വിക്കറ്റെടുത്ത് മാന്‍ ഓഫ് ദി മാച്ചായതോടെയാണ് ഇന്ത്യക്ക് തങ്ങള്‍ക്കു പറ്റിയ അമളി ബോധ്യമായത്. ഒരു സ്പിന്നറെ കളിപ്പിക്കുന്നതിനു പകരം നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയുടെ ടീം കോംപിനേഷന്‍ പ്രതീക്ഷിച്ച ഫലം നല്‍കിയതുമില്ല. ഉമേഷ് യാദവിന് പകരം അശ്വിനെയോ ജഡേജയേയോ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇന്ത്യക്ക് കുറച്ചുകൂടി പ്രതീക്ഷ നല്കിയേനെ.
ഓപ്പണിങ്ങിലെ തലവേദനയും ഇന്ത്യയെ അലട്ടുന്നുണ്ട്. ഓപ്പണിങ്ങില്‍ ലോകേഷ് രാഹുലും മുരളി വിജയിയും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവക്കുന്നത്. ആദ്യ ഇന്നിങ്സില്‍ രണ്ട് റണ്‍സും രണ്ടാം ഇന്നിങ്സില്‍ അക്കൗണ്ട് തുറക്കാതെയുമാണ് രാഹുലിന്റെ മടക്കം.
വിജയ് ആദ്യ ഇന്നിങ്സില്‍ സംപൂജ്യനായി മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ 20 റണ്‍സ് നേടി. യുവ ഓപ്പണര്‍ പൃഥിഷായുടെ പരുക്കും ഇന്ത്യക്ക് വെല്ലുവിളിയായി. മെല്‍ബണ്‍ ടെസ്റ്റിലേക്ക് മായങ്ക് അഗര്‍വാളും ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."