മൂന്നുപീടികയില്‍ വ്യാപാരിക്ക് നേരെ ആക്രമണം; പ്രതിഷേധം ശക്തം
കയ്പമംഗലം: മൂന്നുപീടികയില്‍ വ്യാപാരിക്ക് നേരെ ആക്രമണം. വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ജെ.ജെ.ട്രേഡേഴ്സ് ഉടമയുമായ വി.രാമറിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം രാമറിനെ വീട്ടുമുറ്റത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുത്തന്‍പ്പള്ളിക്ക് അടുത്തുള്ള ഗോഡൗണിലേക്ക് സാധനങ്ങളുമായി വന്ന വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് യുവാക്കളും വാഹനത്തിലെ ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാമര്‍ ഇടപെട്ട് യുവാക്കളെ തിരിച്ചയച്ചിരുന്നു. പിന്നീട് രാത്രി രാമറിന്റെ വീട്ടിലെത്തിയ യുവാക്കള്‍ വാഹനത്തിന്റെ ഡ്രൈവറെ അന്വേഷിക്കുകയും വീട്ടിലില്ലെന്ന് പറഞ്ഞതോടെ രാമറിനെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ രാമറിനെ പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിലകം പൊലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നുപീടികയില്‍ വ്യാപാരികള്‍ കടകളടച്ച് പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.പവിത്രന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം റഫീക്ക് അധ്യക്ഷനായി. യൂണിറ്റ് വൈസ് പ്രസിഡന്റ് കമറുല്‍ ഹഖ്, യൂത്ത് വിംഗ് പ്രസിഡന്റ് ടി.എ ളാഹിര്‍, എം.വി ദാസന്, എം.ബി മുബാറക്, പി.എസ് ഇസ്ഹാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."