എല്ലാത്തിനും കുടിയേറ്റക്കാരെ കുറ്റപ്പെടുത്തരുത്; മാർപാപ്പ
വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കെതിരായി രാഷ്ട്രീയക്കാരുടെ വിദ്വേഷ സമീപനങ്ങള്‍ക്കെതിരേ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നു മാര്‍പാപ്പ പറഞ്ഞു. വംശീയ നിലപാടിലൂടെ സമൂഹത്തിനുള്ള അവിശ്വാസം വര്‍ധിപ്പിക്കുക മാത്രമാണ് ഇത്തരം നീക്കങ്ങളിലൂടെയുണ്ടാവുക.
കത്തോലിക്ക മത വിശ്വാസികള്‍ സമാധാന ദിവസമായി ആചരിക്കുന്ന ജനുവരി ഒന്നിന്റെ ഭാഗമായുള്ള സന്ദേശത്തിലാണ് രാജ്യതലവന്മാരോടും അന്താരാഷ്ട്ര സംഘടനകളോടും അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യു.എസ്, ഇറ്റലി, ജര്‍മനി, ഹംഗറി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കുടിയേറ്റ വിരുദ്ധ സമീപനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം.
എല്ലാ പ്രശ്‌നങ്ങള്‍ക്കും കുടിയേറ്റക്കാരെയാണ് രാഷ്ട്രീയക്കാര്‍ കുറ്റപ്പെടുത്തുന്നത്. അപരിചിതരോടുള്ള വിദ്വേഷം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യമാണിപ്പോഴുള്ളത്.
സുരക്ഷയെ സംബന്ധിച്ച് ഓരോ വ്യക്തികളും ആശങ്കാകുലരാകുന്നു. രാഷ്ട്രീയ മേഖലകളില്‍ അവിശ്വാസമുണ്ടാവുകയെന്നുള്ളത് ദുഃഖകരമാണ്. ആഗോള തലത്തില്‍ ഐക്യം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തിരസ്‌കാരവും ദേശീയതയ്ക്കുമായുള്ള ആവശ്യങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹാരക്കാനായുള്ള യു.എന്‍ യോഗത്തെ പോപ്പ് പുകഴ്ത്തിയിരുന്നു. കുടിയേറ്റ സംവിധാനം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് ലക്ഷ്യമാക്കിയാണ് മൊറോക്കയില്‍ ദിവസങ്ങള്‍ക്ക് മുന്‍പു യോഗം നടന്നത്. എന്നാല്‍ യു.എസ്, ഇറ്റലി, ഹംഗറി, പോളണ്ട് എന്നീ രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."