ഒഴുകിയെത്തിയ സാരഥികള്‍ക്ക് താങ്ങായി വിഖായ
കൊല്ലം: കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിയ പ്രതിനിധികള്‍ക്ക് കൈത്താങ്ങായി ജില്ലയിലെ വിഖായ സംഘം ശ്രദ്ധേയമായി. പരസഹായങ്ങളും സേവനങ്ങളുമായി ജില്ലാ കണ്‍വിനര്‍ അന്‍വര്‍ സാദത്തിന്റെയും ചെയര്‍മാന്‍ സുനീര്‍ഖാന്‍ മൗലവിയുടേയും നേതൃത്വത്തില്‍ അണിനിരന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയേഴ്‌സിന്റെ സേവനം കൊല്ലത്തെത്തിയ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സാരഥികള്‍ക്ക് താങ്ങായി.
സദ്ധന്നസേവന പ്രവര്‍ത്തനകരായ വിഖായയുടെ സേവനം തെക്കന്‍ കേരളത്തിലെ പരിപാടികള്‍ക്ക് ഊര്‍ജ്ജവും കരുത്തും നല്‍കുമെന്നതിനുള്ള നല്ല ഉദാഹരണമായിരുന്നു സാരഥി സംഗമത്തില്‍ ദൃശ്യമായത്. ഞയറാഴ്ച വൈകിട്ടു മുതല്‍ വിഖായയുടെ സേവനം ആരംഭിച്ചിരുന്നു. വേദി അലങ്കരിക്കലില്‍ തുടങ്ങി ഇന്നലെ സാരഥി സംഗമം അവസാനിച്ച് സാരഥികള്‍ സംഗമം വിട്ടു പോയിട്ടും വളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചില്ല. ഗതാഗത നിയന്ത്രണവും ചായ സല്‍ക്കാരവും ഭക്ഷണമെത്തിക്കലും തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും ഇവരുടെ സജീവ ശ്രദ്ധയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."