യോഗങ്ങള്‍ പ്രതിപക്ഷം അനാവശ്യമായി തടസപ്പെടുത്തുന്നു: ഭരണസമിതി
കൊണ്ടോട്ടി: നഗരസഭയില്‍ കൗണ്‍സില്‍ യോഗങ്ങളെ അനാവശ്യവും നിസാരവുമായ കാര്യങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുകയാണ് പ്രതിപക്ഷത്തിന്റെ രീതിയെന്ന് കൊണ്ടോട്ടി ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ഡ് സഭകള്‍, ഭവന നിര്‍മാണ ഗുണഭോക്തൃ ലിസ്റ്റിന്റെ അംഗീകാരം, ഗുണഭോക്തൃ അപേക്ഷാ വിതരണം തുടങ്ങിയ അജന്ഡകാളാണ് ഇന്നലെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനിടയിലാണ് പ്രതിപക്ഷം സംസ്ഥാന സര്‍ക്കാര്‍ ബാര്‍ ലൈസന്‍സിനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത് കളഞ്ഞതിനെതിരെ നല്കിയ പ്രമേയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും ബഹളംവച്ചതും. പ്രമേയ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലായതിനാല് ഇത് അനുവദിക്കാനാവില്ലെന്ന് ചെയര്മാന് പറയുകയും എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാതെ പ്രതിപക്ഷം ബഹളംവയ്ക്കുകയാണ് ചെയ്തത്.
വെണ്ണേംങ്കോട് പളളിയാളി ആനങ്ങാടി-റോഡ് നിര്‍മിക്കുന്നതിന് സ്ഥലം വിട്ടുതന്ന ആളുകളുടെ വസ്തു മുന്‍സിപ്പല്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് അജന്‍ഡ 20 പ്രകാരം ചെയ്തത്. റോഡ് നിര്‍മാണത്തിന് നഗരസഭ സ്ഥലം വിട്ടു നല്‍കുന്നതിനാണ് സര്‍ക്കാര്‍ സ്റ്റേ ഉള്ളതെന്നും പ്രതിപക്ഷം രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായും നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്സണ്‍ കൂനയില്‍ നഫീസ, അഡ്വ.കെ.കെ സമദ്, പി.അബ്ദുറഹ്മാന്, ചുക്കാന്‍ ബിച്ചു, പുലാശ്ശേരി മുസ്തഫ, അഹമ്മദ് കബീര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."