താമരശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
താമരശേരി: പുതിയ സ്റ്റാന്‍ഡില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി.
കഴിഞ്ഞദിവസം രാത്രിയില്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ വരാന്തയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അടിച്ചുതകര്‍ക്കുകയും തൊട്ടടുത്ത കൂള്‍ബാറിലെ സാധനങ്ങള്‍ നശിപ്പിക്കുയും ചെയ്തു. ആഴ്ചകള്‍ക്ക് മുന്‍പ് വ്യാപാരിയുടെ കാര്‍ അടിച്ചുതകര്‍ത്തിരുന്നു.
രാത്രി ഏഴു മണിയാകുന്നതോടെ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെയാണ് സര്‍വിസ് നടത്തുന്നത്. ഈ സമയത്ത് വിജനമാകുന്ന ബസ് സ്റ്റാന്‍ഡിന്റെ നിയന്ത്രണം സാമൂഹ്യദ്രോഹികള്‍ ഏറ്റെടുക്കുന്നതായാണ് ആക്ഷേപം. ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും രാത്രിയും പകലും ബസ് സ്റ്റാന്‍ഡില്‍ പൊലിസിന്റെ സാന്നിധ്യമുണ്ടണ്ടാകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി താമരശേരി യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റെജി ജോസഫ്, കെ.പി മസൂദ്, പി.പി നാസര്‍, എന്‍.പി മജീദ്, പി.പി ഹാഫിസു റഹിമാന്‍, നൗഷാദ് ചെമ്പ്ര, കെ.കെ മോഹനന്‍, മുര്‍ത്താസ്, ലത്തീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."