ചികിത്സയ്ക്കിടെ ഇരുട്ടടിയായി ജപ്തിയും
കൊടുവള്ളി: കിണര്‍ നിര്‍മാണത്തിനിടെ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവന്റെ കുടുംബം ജപ്തിഭീഷണിയില്‍. കൊടുവള്ളി കരിവില്ലിക്കാവ് മലാംതൊടുകയില്‍ ശശികുമാറിന്റെ (ശശീവന്‍) കുടുംബത്തിനാണ് ജപ്തി നോട്ടിസ് ലഭിച്ചത്.
കെ.എസ്.എഫ്.ഇ തിരുവമ്പാടി ബ്രാഞ്ചില്‍ നിന്നു വിളിച്ചെടുത്ത കുറി തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നോട്ടിസ്. ശശികുമാറിന്റെ ഭാര്യ സ്മിതയുടെ പേരിലായിരുന്നു കുറി. 1,62,464 രൂപയും 13.5 ശതമാനം പലിശയും വീഴ്ച വരുത്തിയതിനുള്ള അധികപലിശയും ജൂലൈ 31ന് മുന്‍പ് അടച്ചില്ലെങ്കില്‍ ഇവര്‍ താമസിക്കുന്ന സ്മിതയുടെ പേരിലുള്ള 8.83 സെന്റ് ഭൂമി ജപ്തി ചെയ്യുമെന്നാണ് നോട്ടിസില്‍ പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം വീട് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വന്നിരുന്നു. എന്നാല്‍ ഉന്നത ഇടപെടല്‍ കാരണം താല്‍ക്കാലികമായി നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് അഞ്ചു വര്‍ഷമായി ശശികുമാര്‍ മറ്റു ജോലിക്കു പോകാന്‍ കഴിയാതെ വീട്ടില്‍ കഴിയുകയാണ്. അസുഖം ഭേദപ്പെട്ടു വരുന്നതിനിടെ ലഭിച്ച ജപ്തി നോട്ടിസ് ശശികുമാറിനെയും കുടുംബത്തെയും തളര്‍ത്തിയിരിക്കുകയാണ്. കൂലിപ്പണി ചെയ്താണ് ശശികുമാര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. 2012 ജൂണ്‍ മൂന്നിനാണ് കുടുംബത്തെ തളര്‍ത്തിയ അപകടം നടന്നത്.
കിണറില്‍നിന്ന് മുകളിലേക്കു കയറുന്നതിനിടെ കയറില്‍നിന്ന് പിടിവിട്ട് വീഴുകയായിരുന്നു. വീഴ്ചയില്‍ ശശികുമാറിന്റെ ഇരുകാലുകളും ഒടിയുകയും നട്ടെല്ലിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
ചികിത്സാ ചെലവിനും കുടുംബം പുലര്‍ത്താനും വഴിയില്ലാതായതോടെ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചാണ് ശശികുമാറിനെ സഹായിച്ചത്.
എട്ടു സെന്റ് ഭൂമിയില്‍ പണിതീരാത്ത വീടും വിദ്യാര്‍ഥികളായ രണ്ടു കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുബം. നാട്ടുകാര്‍ ചേര്‍ന്ന് ശശികുമാര്‍ കുടുംബസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. യു.കെ അബൂബക്കര്‍ (ചെയര്‍), കൗണ്‍സിലര്‍ പി.കെ ഷീബ (കണ്‍), എന്‍.കെ ബഷീര്‍ (ട്രഷ). സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കൊടുവള്ളി ശാഖയിലെ അക്കൗണ്ടണ്ട് നമ്പര്‍ 4414 22000 29856.
കഎടഇ ഇീറല: ടഥചആ 0004414. ഫോണ്‍: 9645646026 (ശശികുമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."