HOME
DETAILS

ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം: വേദനാജനകമെന്ന് മുഖ്യമന്ത്രി

  
backup
August 08 2017 | 08:08 AM

tamil-man-died-issue-cm

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായി ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് തമിഴ്‌നാട് സ്വദേശിയുടെ വാഹനം അപകടത്തില്‍പ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. എന്നാല്‍, രോഗിയുടെ കൂടെ നില്‍ക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞാണ് ചികിത്സ നിഷേധിച്ചത്. രോഗിക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രമധ്യേ രോഗി മരണപ്പെടുകയായിരുന്നു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുരുകനാണ് മരണപ്പെട്ടത്.

സംഭവത്തില്‍ ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിക്കെതിരേ കൊട്ടിയം പൊലിസ് കേസെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago