ബാങ്ക് ജീവനക്കാരന് നീതിതേടി സമരസമിതി രംഗത്ത്
പയ്യോളി: സഹകരണ ബാങ്ക് ജീവനക്കാരനാായിരുന്ന വടക്കയില്‍ ബിജുവിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സമരസമിതിക്ക് രൂപം നല്‍കി. ബി.എം.എസ് നേതാവായിരുന്ന സി.ടി മനോജ് വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ബാങ്ക്, ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരേ നടത്തിയ അഞ്ചു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ തിരിച്ചെടുക്കണമെന്ന കേരള കോപ്പറേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും തിരിച്ചെടുക്കാത്തതിനെ തുടര്‍ന്നാണ് ബിജുവിനോടാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ചേര്‍ന്ന് സമരസമിതിക്ക് രൂപം നല്‍കിയത്. ആദ്യഘട്ടമെന്ന നിലയില്‍ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡിനെയും സഹകരണ ജോ. രജിസ്ട്രാറെയും സമീപിക്കുന്നതിനും ഇതില്‍ അനുകൂല മനോഭാവമുണ്ടാവുന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാനുമാണ് തീരുമാനം.
2012 ലെ പയ്യോളി മനോജ് വധക്കേസില്‍ മൂന്നാം പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെട്ട ബിജുവിനെ പയ്യോളി സഹകരണ ബാങ്ക് അച്ചടക്ക സമിതിയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. താന്‍ യഥാര്‍ഥ പ്രതിയല്ലെന്നും നുണപരിശോധനക്കും നാര്‍കോ അനാലിസിസിനും വിധേയമാക്കണമെന്നും ആവശ്യപ്പെട്ടതിന് ശേഷമാണ് സി.പി.എം മുന്നണി ഭരിക്കുന്ന ബാങ്ക് പ്രതികാര നടപടിയെന്നോണം ബിജുവിനെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചതെന്ന് പറയുന്നു.
2013ല്‍ ആണ് ബാങ്ക് ബിജുവിനെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരേ കൊടുത്ത അപ്പീല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്നാണ് ബിജു കോഴിക്കോട് ആര്‍ബിട്രേഷന്‍ കോര്‍ട്ടിനെ സമീപിച്ചത്. 2017 ഏപ്രില്‍ 11ന് കോടതി ബിജുവിനുകൂലമായി വിധിച്ചു. ഈ വിധിക്കെതിരേ ബാങ്ക് ട്രൈബ്യൂണലിലേക്ക് അപ്പീല്‍ പോവുകയായിരുന്നു.
നഗരസഭാംഗം ഏഞ്ഞിലാടി അഹമ്മദ്, മഠത്തില്‍ അബ്ദുറഹിമാന്‍, എ.പി കുഞ്ഞബ്ദുല്ല, ശശി തരിപ്പയില്‍, ഇഖ്ബാല്‍ കായിരിക്കണ്ടി, നൂറുദ്ദീന്‍, കെ.എം ഷമീര്‍, എന്‍ എം മനോജ്, ഇ കെ ബിജു, ജി സെല്‍സണ്‍,ബാലകൃഷ്ണന്‍ മരച്ചാലില്‍ സംസാരിച്ചു.
ഭാരവാഹിയായി ബാലകൃഷ്ണന്‍ മരച്ചാലില്‍ (ചെയര്‍), ശശി തരിപ്പയില്‍, നൂറുദ്ദീന്‍, ഇഖ്ബാല്‍ കായിരിക്കണ്ടി, എപി കുഞ്ഞബ്ദുള്ള (വൈസ് ചെയര്‍.മാര്‍), കുനിയില്‍ വേണുഗോപാലന്‍ (കണ്‍), നന്ദു ലാല്‍, ഇ കെ ബിജു, ജി സെല്‍സണ്‍, ജുനൈദ്, ടി.എം ബാബു (ജോ.കണ്‍), കെ.പി വേണുഗോപാല്‍ (ട്രഷ) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."