അപകടത്തില്‍ കാലൊടിഞ്ഞ ഷഫീക്ക് ചികിത്സാ സഹായം തേടുന്നു
അമ്പലപ്പുഴ: ബൈക്കപകടത്തില്‍പ്പെട്ട് കാലിന്റെ തുടയെല്ല് ഒടിഞ്ഞ യുവാവ് ചികിത്സാ സഹായം തേടുന്നു. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹക്കീം സുഹ്‌റാബീവി ദമ്പതികളുടെ മകന്‍ ഷഫീ (26)ക്ക് ആണ് ചികിത്സാ സഹായം തേടുന്നത്.
കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. വളരെ ബുദ്ധിമുട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കൂലി പണിക്കാരനായ ഷഫീക്ക് ജോലി തേടി ഓച്ചറിയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ച് വീണ് വലതുകാലിന്റെ തുടയെല്ല് പൊട്ടി.
ബോധം നഷ്ടപ്പെട്ട ഷഫീക്കിനെ നാട്ടുകാര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞ ഷഫീക്കിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പൂര്‍ണമായി ഒടിഞ്ഞ ഇടതുകാലില്‍, വലതു കാലില്‍നിന്ന് മാംസം മുറിച്ചെടുത്ത് ഇടതുകാലിന്റെ പൊട്ടിയ ഭാഗത്ത് ചേര്‍ത്ത് പിടിപ്പിക്കുകയായിരുന്നു. കടീ വാങ്ങിയും ബന്ധുക്കള്‍ നല്‍കിയതുമായ വന്‍തുക ചിലവാക്കി ചികിത്സ നടത്തിയൈങ്കിലും ഫലം കണ്ടില്ല.
ഓരോ ദിവസം ചെല്ലുന്തോറും ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് കഠിനമായ വേദ അനുഭപ്പെടുകയും പഴുക്കാനും തുടങ്ങി. കൂടുതല്‍ ചികിത്സ നടത്താന്‍ മാര്‍ഗമില്ലത്തതിനെ തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറി. ഇവിടെയും ഒരു മാസത്തോളം വീണ്ടും ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഷഫീക്കിന്റെ കുടുംബത്തിന് ഇതിന് നിര്‍വാഹമില്ലാത്തതിനാല്‍ വീട്ടിലേക്ക് മാറുകയായിരുന്നു.
അഞ്ചു മാസമായി ഈ യുവാവ് കഠിന വേദന അനുഭവിച്ച് വീട്ടില്‍ കഴിഞ്ഞുകൂടുകയാണ്. ഇനിയും രണ്ടു ശസ്ത്രക്രികള്‍ നടത്തിയാല്‍ മാത്രമേ കാല്‍ ശരിയാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി കുറഞ്ഞത് മൂന്നു ലക്ഷം രൂപയെങ്കിലും വേണം. കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന ഷഫീക്കിന്റെ കാല് ശരിയാകണമെങ്കില്‍ സുമനസുകള്‍ കനിയണം. സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67096458542, എസ്.ബി.ഐ പുറക്കാട് ശാഖ, ഫോണ്‍, 9961874233.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."