HOME
DETAILS

കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍; ജില്ലയിലും സര്‍വിസ് താളംതെറ്റി

  
backup
December 19 2018 | 05:12 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-2

മലപ്പുറം: എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്നു ജില്ലയില്‍ ഇന്നലെയും കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ അവതാളത്തിലായി. കെ.എസ്.ആര്‍.ടി.സിക്കു കൂടുതല്‍ വരുമാനം ലഭിക്കുന്ന കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-വഴിക്കടവ് റൂട്ടുകളിലടക്കം സര്‍വിസുകള്‍ റദ്ദാക്കപ്പെട്ടു. സ്ഥിരം ജീവനക്കാരില്‍ അധിക ഡ്യൂട്ടിക്കു തയാറായവരെ ഉപയോഗിച്ചാണ് സര്‍വിസുകള്‍ നടത്തിയത്.
രാവിലെയുള്ള സര്‍വിസുകളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കപ്പെടാനാണ് സാധ്യത. ഇതു സാധാരണ യാത്രക്കാര്‍ക്കു വന്‍ തിരിച്ചടിയാകും. മലപ്പുറം ഡിപ്പോയില്‍നിന്നുള്ള 15 സര്‍വിസുകളാണ് ഇന്നലെ ജീവനക്കാരില്ലാത്തതു മൂലം റദ്ദാക്കിയത്. വരുമാനക്കുറവുള്ള സര്‍വിസുകളാണ് ഇവയില്‍ കൂടുതലും. തിരൂരിലേക്കുള്ള 11 സര്‍വിസുകളില്‍ എട്ടെണ്ണം റദ്ദാക്കി. മലപ്പുറം ഡിപ്പോയില്‍നിന്ന് ആകെ 43 സര്‍വിസുകളാണുള്ളത്. 69 എം പാനല്‍ ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. നിലമ്പൂര്‍ ഡിപ്പോയില്‍ വഴിക്കടവ്-കോഴിക്കോട് റൂട്ടില്‍ രാവിലെ മാത്രം അഞ്ചു സര്‍വിസുകള്‍ റദ്ദാക്കി. അധിക ഡ്യൂട്ടിക്കു ജീവനക്കാര്‍ തയാറാകാതെവന്നതോടെ 18 സര്‍വിസുകള്‍ റദ്ദാക്കേണ്ടിവന്നു. കോഴിക്കോട്-വഴിക്കടവ് റൂട്ടില്‍ 17 സര്‍വിസുകളാണുള്ളത്. ഡിപ്പോയുടെ പ്രധാന വരുമാനമാണ് ഈ റൂട്ട്. രണ്ട് ജെന്റം സര്‍വിസുകളടക്കം 44 സര്‍വിസുകളാണ് നിലമ്പൂരിലുള്ളത്. 53 താല്‍ക്കാലിക ജീവനക്കാരുണ്ടായിരുന്ന ഇവിടെ 40 സ്ഥിരം ജീവനക്കാര്‍ മാത്രമാണുള്ളത്.
പൊന്നാനിയില്‍നിന്നു രാവിലെ എറണാകുളത്തേക്കുള്ള രണ്ടു സര്‍വിസുകള്‍ റദ്ദാക്കി. 29 താല്‍ക്കാലിക ജീവനക്കാരും 69 സ്ഥിരം ജീവനക്കാരുമാണ് പൊന്നാനിയിലുണ്ടായിരുന്നത്. ജീവനക്കാര്‍ അധിക ഡ്യൂട്ടിയെടുത്തതോടെ വൈകിട്ട് മിക്ക സര്‍വിസുകളും നടത്താനായി.
ഇവിടെനിന്ന് 40 സര്‍വിസുകളാണുള്ളത്. തിരൂരിലേക്കാണ് കൂടുതലും. രണ്ടു കോയമ്പത്തൂര്‍, രണ്ട് എറണാകുളം, മഞ്ചേരി സര്‍വിസുകളാണ് മറ്റുള്ളവ.
പെരിന്തല്‍മണ്ണയില്‍നിന്നുള്ള നാലു സര്‍വിസുകള്‍ ഇന്നലെ റദ്ദാക്കി. 36 താല്‍ക്കാലിക ജീവനക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. അധിക ഡ്യൂട്ടിക്കു ജീവനക്കാര്‍ തയാറായത് ഇവിടെ പ്രതിസന്ധി കുറച്ചു. പിരിച്ചുവിട്ട നടപടിക്കെതിരേ എം പാനല്‍ ജീവനക്കാര്‍ മലപ്പുറം ഡിപ്പോയില്‍ പ്രതിഷേധം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago