അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട് വൃത്തിഹീനം
അരൂര്‍: എഴുപുന്ന മേഖലകളിലെ മത്സൃ സംസ്കരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന എഴുപുന്നയിലെ വാടകവീടിനെതിരെ നാട്ടുകാര്‍ ഡി.എം.ഒ ,ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്കി .
ഏകദേശം നൂറ്റി നാല്‍പ്പത്തി എട്ടോളം അന്യസംസ്ഥാന സ്ത്രീ തൊഴിലാളികളെയാണ് ഈ വീട്ടില്‍ താമസിപ്പിച്ചിരിക്കുന്നത് .ഒരു കുടുബത്തിനു താമസിക്കാന്‍ മാത്രം സൗകര്യങ്ങള്‍ ഉള്ള വീട്ടിലാണ് ഇത്രയും സ്ത്രീ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത് .ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സ്ഥല സൗക്യം പോലുമിവിടെയില്ല.
ഇവിടെ നിന്നും ശുചി മുറി മാലിന്യങ്ങള്‍ പുറം തള്ളുന്നത് സമീപപ്രദേശങ്ങളിലെ തോടുകളിലും പരിസരങ്ങളിലുമാണ്. ഇതുമൂലം സമീപവാസികളായ നാട്ടുകാര്‍ക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങളുംനേരിടുന്നു.
ദുര്‍ഗ്ഗന്ധം മൂലം ഇതിനു സമീപത്തുള്ള ആരാധാനാലയത്തില്‍ എത്തുന്ന ഭക്തര്‍ക്ക് വളരെ ഏറെ ബുദ്ധിമുട്ടാണ് അനുഭവപെടുന്നത് .ഇതിനെതിരെ നേരത്തെ ശാന്തിനഗര്‍ റസിഡന്‍സ് അസോസിയേന്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."