HOME
DETAILS
MAL
ജില്ലയില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ 4,000 അനര്‍ഹര്‍; 2,885 പേര് സ്വയം ഒഴിവായി
backup
August 08 2017 | 18:08 PM
ആലപ്പുഴ: ജില്ലയില്‍ റേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 4,000 അനര്‍ഹരെ ഇതിനോടകം കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ 2,885 കാര്‍ഡുടമകള്‍ സ്വയംഒഴിവായി. അനര്‍ഹര്‍ക്ക് സ്വയംപിന്മാറുന്നതിനുള്ള അവസരം നാളെ അവസാനിക്കും. പിന്മാറാനുള്ള കാര്‍ഡുടമകള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷ നല്‍കണം. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്ക്വാഡ് ഓഗസ്റ്റ് 11 മുതല്‍ അന്വേഷണം നടത്തും. അന്വേഷണത്തില്‍ മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുകയാണെങ്കില്‍ അവരില്‍ നിന്നു ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കാര്‍ഡ് കിട്ടിയതു മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില മാര്‍ക്കറ്റ് വിലയില്‍ ഈടാക്കുകയും മറ്റു നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."