മട്ടന്നൂരില്‍ രാജ്യാന്തര നീന്തല്‍ക്കുളം നിര്‍മിക്കും
മട്ടന്നൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരില്‍ രാജ്യാന്തര നീന്തല്‍ക്കുളം നിര്‍മിക്കും. രാജ്യാന്തര മത്സരങ്ങള്‍ നടത്താന്‍ സാധിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടെയുള്ള നീന്തല്‍ക്കുളമാണു നിര്‍മിക്കുക. ഇതോടൊപ്പം കുട്ടികളുടെ നീന്തല്‍ക്കുളവും ഹെല്‍ത്ത് ക്ലബും നിര്‍മിക്കും. മന്ത്രി ഇ.പി ജയരാജന്റെ നിര്‍ദേശത്തെതുടര്‍ന്നു വിദഗ്ധസംഘം സ്ഥലം പരിശോധിച്ചു. മലയ്ക്കുതാഴെ, മട്ടന്നൂര്‍ കോടതി, ഇല്ലംമൂല, കല്ലൂര്‍ എന്നിവിടങ്ങിളിലായി ആറു സ്ഥലങ്ങളാണ് പരിശോധിച്ചത്. ഇതില്‍ പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയിലുള്ള ഇല്ലംഭാഗത്തെ രണ്ടര ഏക്കര്‍ സ്ഥലം അനുയോജ്യമെന്നു സംഘം വിലയിരുത്തി. ഇതുസംബന്ധിച്ച റിപോര്‍ട്ട് ഉടന്‍ കായികവകുപ്പിനു സമര്‍പ്പിക്കും. കായികവകുപ്പ് ചീഫ് എന്‍ജിനിയര്‍ മോഹന്‍കുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. ബിജു, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനന്തകൃഷ്ണന്‍, കിറ്റ്‌കോ കണ്‍സല്‍ട്ടന്റ് ബാബു വൈശാഖന്‍ എന്നിവരാണു പരിശോധനാ സംഘത്തിലുണ്ടായത്.
നഗരസഭാധ്യക്ഷ അനിതാ വേണു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.പി ഇസ്മാഈല്‍, എം. റോജ, കൗണ്‍സിലര്‍മാരായ വി.കെ സുഗതന്‍, കെ.കെ രവീന്ദ്രന്‍, എം. ഗംഗാധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."