മതില്‍ തീര്‍ക്കുന്നത് സ്ത്രീകളെ അടിമകളാക്കാന്‍: എം.കെ മുനീര്‍
തലശ്ശേരി: സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിനായി മതില്‍ കെട്ടുകയല്ല ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. എവിടെയെല്ലാം തടസങ്ങളുണ്ടോ ആ പ്രതിബന്ധങ്ങളെ നീക്കിക്കൊണ്ടാകണം മതില്‍ തീര്‍ക്കേണ്ടത്. ഈ മതില്‍ കെട്ടുന്നത് സ്ത്രീകളെ അടിമകളാക്കാന്‍ വേണ്ടിയാണ്. ജാതിയുടെ പേരിലുള്ള മതില്‍ കെട്ടി നായരെന്നും ഈഴവരെന്നും മറ്റു ജാതിക്കാരുടെ പേരും പറഞ്ഞ് സമൂഹത്തിന്‍ മുന്നില്‍ മതം പറഞ്ഞ് വേര്‍തിരിക്കുന്ന മതിലുകള്‍ പൊളിച്ചു നീക്കണം. തലശ്ശേരി മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണവും മണ്ഡലം ട്രഷറര്‍ കെ.സി ഷെറീനയുടെ കവിത സമാഹാര പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പേരാട്ടം സമുഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതാണെന്നും ഇവിടെ ഉയരേണ്ടത് പുരുഷ മതിലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് സൗജത്ത് ടീച്ചര്‍ അധ്യക്ഷയായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ് കവിതാ സമാഹാരം ഏറ്റുവാങ്ങി. അഡ്വ.പി.വി സൈനുദ്ദീന്‍ പുസ്തകം പരിചയപ്പെടുത്തി. വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സു മുഖ്യപ്രഭാഷണം നടത്തി. പി.പി സാജിത ടീച്ചര്‍, അന്‍സാരി തില്ലങ്കേരി, എ.കെ.ആബൂട്ടി ഹാജി, എന്‍.മഹമൂദ്, സി.കെ.പി മമ്മു, അസീസ് വടക്കുമ്പാട്, തസ്‌ലിം ചേറ്റംകുന്ന് ,കെ.സി ഷെറീന, പി.ആരീഫ, ഹന്‍ഷീറ, തസ്‌നി ഫാത്തിമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."