ഇടനാട് ഇറിഗേഷന്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെ ഇടനാട് പ്രദേശത്ത് 19 ലക്ഷം മുടക്കി 1994 ല്‍ പൂര്‍ത്തിയാക്കിയ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി 2018-19 വാര്‍ഷിക പദ്ധതിയില്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് ഉത്തരവ് നല്‍കിയത്. പദ്ധതി നടപ്പിലാക്കിയ ശേഷം രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 1994 - ല്‍ പൂര്‍ത്തിയാക്കിയ പദ്ധതി നാളിതുവരെ പ്രവര്‍ത്തനക്ഷമമല്ലാത്തത് കാരണം പമ്പാനദിയോട് ചേര്‍ന്നുള്ള പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് പരാതിപ്പെട്ട'് ഇടനാട് സ്വദേശി പ്രദീപ്‌കോശി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും പദ്ധതിയുടെ പുനരുദ്ധാരണത്തിനുള്ള അനുമതി സര്‍ക്കാരാണ് ലഭ്യമാക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 46.5 ലക്ഷത്തിന്റെ പരിഷ്‌ക്കരിച്ച എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ 1994 ല്‍ 18.13 ലക്ഷം ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതി പ്രവര്‍ത്തന സജ്ജമാക്കാന്‍ ഒരു നടപടിയും മേലധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാക്കാത്തത് ഖേദകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പമ്പാ നദിയുമായി ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നത് അവഗണിക്കാനാവില്ല. എല്ലാ പൗരന്‍മാര്‍ക്കും കുടിവെള്ളം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കടമയാണ്. അത് ലംഘിക്കുമ്പോള്‍ പ്രദേശവാസികളുടെ മനുഷ്യാവകാശമാണ് ലംഘിക്കുന്നത്. ഭരണഘടനയിലെ 21-ാം വ്യവസ്ഥ അനുസരിച്ച് എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. കുടിവെള്ളം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് പി. മോഹനദാസ് പറഞ്ഞു. 1994 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കാലാകാലങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരത്തിന് നീട്ടിക്കൊണ്ട് പോകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."