HOME
DETAILS

പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറില്‍ പൊട്ടിത്തെറി; മൂന്നു കടകള്‍ക്ക് നാശനഷ്ടം

  
backup
December 19 2018 | 06:12 AM

%e0%b4%aa%e0%b5%81%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%90%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%b0

കുട്ടനാട്: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ഐസ്‌ക്രീം പാര്‍ലറിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പുളിങ്കുന്ന് ജങ്കാര്‍ കടവിനു സമീപത്തെ പാടിയത്തറ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള ലിയോ ഏജന്‍സീസ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ സ്റ്റുഡിയോ, ബേക്കറി, ഇരുമ്പുകട എന്നിവയ്ക്കും കേടുപാടുകളുണ്ടായി. പുലര്‍ച്ചയായിരുന്നതിനാല്‍ അധികമാളുകള്‍ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് അന്‍പതുമീറ്ററോളം ചുറ്റളവില്‍ ചില്ലുകളും, കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡില്‍ ചിതറിക്കിടക്കുകയാണ്. പൊട്ടിത്തെറി നടന്ന സ്ഥാപനത്തിന്റെ ഇരുമ്പു ഷട്ടറുകള്‍ പത്തുമീറ്ററോളം വീതിയുള്ള റോഡിനെതിര്‍വശത്തുള്ള കടയുടെ മുന്‍പിലാണ് പതിച്ചത്.
ഇതെത്തുടര്‍ന്ന് ഈ കടയുടെ ഷട്ടറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ സഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവില്‍ അനുഭവപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണമറിയാതെ നാട്ടുകാര്‍ ആശങ്കയിലാണ്. കടയ്ക്കുള്ളില്‍ തീപിടുത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണ്.
ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലിസും, നാട്ടുകാരും. എന്നാല്‍ റോഡിലേക്കു തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തറിയുടെ ലക്ഷണങ്ങള്‍ പ്രകടമല്ല.
റോഡില്‍ കിടന്നിരുന്ന വാഹനത്തില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുളിങ്കുന്ന് പൊലിസ് പറയുന്ന പ്രാഥമിക വിവരം. എന്നാല്‍ കടയക്ക് മുന്നില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്നു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. പുളിങ്കുന്ന് പൊലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടാകുമെന്ന് സർവേ 

uae
  •  10 days ago
No Image

തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

ബിസിനസ് റജിസ്ട്രേഷൻ എളുപ്പമാക്കാൻ പുതിയ അതോറിറ്റിയുമായി അബൂദബി 

uae
  •  10 days ago
No Image

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; തളര്‍ന്നുവീണു

Kerala
  •  10 days ago
No Image

വഴിയടച്ച് സമരവും സമ്മേളനവും; എം.വി ഗോവിന്ദനും ബിനോയ് വിശ്വവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Kerala
  •  10 days ago
No Image

യുഎഇയില്‍ ഇനി മുതല്‍ മാതാപിതാക്കളെ അധിക്ഷേപിച്ചാല്‍ പിഴ

uae
  •  10 days ago
No Image

മാലാഖയുടെ മായാജാലം തുടരുന്നു; പോർച്ചുഗലിൽ കിരീട പോരിനൊരുങ്ങി ഡി മരിയ

Football
  •  10 days ago
No Image

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡില്‍

Kerala
  •  10 days ago
No Image

Hajj 2025: കരിപ്പൂര്‍ വഴി ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ കേന്ദ്രമന്ത്രിയെ കണ്ടു

Kerala
  •  10 days ago
No Image

തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  10 days ago