HOME
DETAILS

രാത്രിയാത്ര നിരോധനം: കര്‍ണാടകയുമായി ചര്‍ച്ചനടത്തും: മുഖ്യമന്ത്രി

  
backup
August 08, 2017 | 9:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപെട്ട് കര്‍ണ്ണാടകയുമായുള്ള ചര്‍ച്ചക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ചുമതലപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ക്കാണ് ഇക്കാര്യത്തില്‍ത്വിശദീകരണം നല്‍കിയത്. സുപ്രിംകോടതിയില്‍ കേസ് വാദിക്കുന്നതിനായി മികച്ച അഭിഭാഷകനെ നിയോഗിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുമ്പ് ഇക്കാര്യത്തില്‍ ഹാജരായ അഡ്വ. ഗോപാല്‍ സുബ്രമണ്യത്തെ തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും. രാത്രിയാത്ര നിരോധനം നീക്കുക എന്നതില്‍ സര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ അനുകൂലമായി തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിന്നായി ഭരണതലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ബന്ധപെട്ട് ചര്‍ച്ചക്കുള്ള തീയതി എത്രുയുംപെട്ടെന്ന് തീരുമാനിക്കുമെന്ന് അറിയിച്ചു.
ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നും ജനപ്രതിനിധികളെയും കലക്ടറെയും പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളിലെയും വനംവകിപ്പിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകളും ആരായും. കേസില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകനെയും കഴിയുമെങ്കില്‍ ചര്‍ച്ചിയില്‍ പങ്കെടുപ്പിക്കാന്‍ നോക്കും. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ അത് സുപ്രീകോടതി മുമ്പാകെ അറിയിച്ച് അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ ശശാങ്കന്‍, എ ഭാസ്‌ക്കരന്‍, അസീസ് വേങ്ങൂര്‍, ഫ്രീഡം ടു മൂവ് നേതാക്കളായ റ്റിജി ചെറുതോട്ടില്‍, കെ.എന്‍ സജീവ്, കെ.പി സജു, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി, ജോജി വര്‍ഗീസ്, കെ മനോജ് കുമാര്‍, ഷീനോജ് പാപ്പച്ചന്‍, സി.വി ഷിറാസ്, വി അനൂപ്, ഷമീര്‍ ബാബു, ജീനീഷ് പൗലോസ്, എം ശമീര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago