റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുടെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തളിപ്പറമ്പ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ ഗൗരവം ബോധ്യപ്പെട്ട മുഖ്യമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. പി. ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്മാന് രജനി രമാനന്ദ്, ജന. കണ്‍വീനര്‍ പത്മന് കോഴൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് വച്ച് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് നിവേദനവും നല്കി. കേസന്വേഷണം കേരളത്തിനു പുറത്ത് നടത്തേണ്ടതായി വന്നാല്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുക, ജാനകിക്ക് പൊലിസ് സംരക്ഷണം നല്‍കുക, കൈയേറിയ സ്വത്തുക്കുള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കുക, കുഞ്ഞമ്പു ഡോക്ടറുടെ ഇളയ മകന് രമേശന്റെ സംരക്ഷണം ഉറപ്പു വരുത്തുക, ഡോക്ടറുടെ സ്വത്തുവകകള്‍ വില നല്കി സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."