പാപ്പിനിശ്ശേരിയില്‍ മയക്കുമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍.
പാപ്പിനിശ്ശേരി: മയക്കുമരുന്ന് വിഭാഗത്തില്‍ മാരകമായി ഉപയോഗിക്കുന്ന സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി(ലൈസര്‍ജിക് അസിഡ് ഫോര്‍ ഡൈതലാമൈഡ്)യുമായി മാട്ടൂല്‍ സെന്‍ട്രലിലെ സി.എം.കെ സഹദ്(23)നെ തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ വേളാപുരത്ത് നിന്ന് പാപ്പിനിശ്ശേരി എക്സൈസ് സംഘം പിടികൂടി. .02 ഗ്രാം സ്റ്റാമ്പ് എല്‍.എസ്.ഡിയാണ് പിടിച്ചെടുത്തത്.
മുമ്പ് ചെമ്പല്ലിക്കുണ്ട് വയലപ്ര പാര്ക്കിന് സമീപത്ത് നിന്നു എല്‍.എസ്.ഡി പിടികൂടിയിരുന്നു. ഒരു സ്റ്റാമ്പ് ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ ലഹരി നില്‍ക്കുമെന്നതിനാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചു വരുന്നതായാണ് കണക്ക്. ഒരു സ്റ്റാമ്പിന് ആയിരം മുതല്‍ രണ്ടായിരും രൂപ വരെ വില വരും.
തിങ്കളാഴ്ച രാത്രി 7.20ഓടെ ഒരു ഗ്രാം ഹാഷിഷുമായി പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നിന്ന് മാട്ടൂല്‍ സ്വദേശിയായ ടി.ടി ഷമീം(23)നെ എക്സൈസ് സംഘം പിടികൂടി. ഇരുവരും ജില്ലയില്‍ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്ന് എക്സൈസ് പറഞ്ഞു. സഹദിനെ വടകര എന്‍.ഡി.പി.എസ് കോടതിയിലും ഷമീമിനെ കണ്ണൂര്‍ എന്‍.ഡി.പി.എസ് കോടതിയിലും ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."