HOME
DETAILS

പ്രവാചക ജീവിതം പകര്‍ത്തി മാതൃകയായ അത്തിപ്പറ്റ ഉസ്താദിന്റെ വിയോഗം സമൂഹത്തിനു തീരാനഷ്ടം

  
Web Desk
December 19 2018 | 14:12 PM

4541547845348648646545445-2

റിയാദ്: പ്രവാചക തിരുചര്യകള്‍ ജീവിതത്തിലുടനീളം പകര്‍ത്തി മാതൃകാ ജീവിതം നയിച്ച അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ല്യാരുടെ മരണം സമൂഹത്തിനു തീരാ നഷ്ടമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. സമ്പത്ത് കൊണ്ടും മറ്റും ജീവിതത്തില്‍ ബൗദ്ധീക ഉന്നതിയിലേക്ക് എത്തിപ്പെടാന്‍ ഏറെ സാധ്യമായിരുന്നിട്ടും അതെല്ലാം തിരസ്‌കരിച്ചു ലളിത ജീവിതം നയിച്ചു മുസ്‌ലിം ആത്മീയ കൈരളിക്ക് നേതൃത്വം നല്‍കിയ മഹാന്റെ മരണം ആത്മീയരംഗത്തു നല്ലൊരു വിടവ് തന്നെയാണ് സൃഷ്ടിച്ചത്. അനേകായിരങ്ങള്‍ക്ക് ആന്തരികവെളിച്ചം പകരുന്ന ഖാദിരീശാദുലീ ആധ്യാത്മിക വഴികളുടെ ഗുരുനാഥന്‍, കമ്പോളതാല്‍പര്യങ്ങളോടും ഭൗതികാഭിനിവേശത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം, വിനയവും ലാളിത്യവും വിളംബരം ചെയ്യുന്ന ശരീരവും ശരീരഭാഷയും, ഇരുപത്തിയേഴു വര്‍ഷം യു.എ.ഇ മതകാര്യവകുപ്പില്‍ സേവനം ചെയ്തിട്ടും ദിര്‍ഹമിന്റെയും ദീനാറിന്റെയും പളപളപ്പുയരാത്ത തനിനാടന്‍ ജീവിതം എന്നിവയെല്ലാം ഏറെ മാതൃകാ പരമായിരുന്നുവെന്നും ദേശീയ കമ്മിറ്റി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മഹാന്റെ വിയോഗത്തില്‍ സഊദിയിലെ മുഴുവന്‍ പ്രവിശ്യ, സെന്‍ട്രല്‍, യൂണിറ്റ് തലങ്ങളിലും ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, പ്രാര്‍ത്ഥനാ സദസ്സുകള്‍, അനുസ്മരണ സമ്മേളനങ്ങള്‍ എന്നിവ നടത്താനും ദേശീയ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍, ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ട്രഷറര്‍ കരീം ബാഖവി പൊന്മള, വര്‍ക്കിങ് സിക്രട്ടറി അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍വകലാശാലകള്‍ ഗവര്‍ണര്‍ കാവിവല്‍കരിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Kerala
  •  16 minutes ago
No Image

ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനാപകടം: കൊടുവള്ളി സ്വദേശി മരിച്ചു

Saudi-arabia
  •  19 minutes ago
No Image

ഞാൻ മെസി, റൊണാൾഡോ എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും എന്റെ പ്രിയതാരം മറ്റൊരാളാണ്: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

23 വർഷത്തെ ദ്രാവിഡിന്റെ റെക്കോർഡും തകർന്നുവീഴാൻ സമയമായി; ചരിത്രനേട്ടത്തിനരികെ ഗിൽ

Cricket
  •  2 hours ago
No Image

താമസിക്കാന്‍ വേറെ ഇടം നോക്കണം; ഇറാന്റെ തിരിച്ചടിയില്‍ വീടുകള്‍ തകര്‍ന്ന് ഹോട്ടലുകളില്‍ അഭയം തേടിയ ഇസ്‌റാഈലികളെ ഒഴിപ്പിക്കാന്‍ ഹോട്ടലുടമകള്‍ 

International
  •  2 hours ago
No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  2 hours ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  3 hours ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  3 hours ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  4 hours ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  4 hours ago