HOME
DETAILS

സ്വാശ്രയം: പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
August 09 2017 | 01:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%87%e0%b4%b1



തിരുവനന്തപുരം: സ്വാശ്രയ പ്രവേശന നടപടികള്‍ സര്‍ക്കാര്‍ താറുമാറാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷവും കേരളാ കോണ്‍ഗ്രസും (എം) നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഓഗസ്റ്റ് 31നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നിരിക്കെ ഇതുവരെ യാതൊരു നടപടിയും തുടങ്ങിയിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ വി.എസ് ശിവകുമാര്‍ ആരോപിച്ചു. മതിയായ സമയം കിട്ടിയിട്ടും വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയാണ് സര്‍ക്കാര്‍.
ഘട്ടംഘട്ടമായ അലോട്ട്‌മെന്റുകള്‍ നടത്താതെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത് കുട്ടികളെയും രക്ഷിതാക്കളെയും പറ്റിച്ച് സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാനാണ്. നീറ്റ് നടപ്പാക്കിയതോടെ സുഗമമായി നക്കേണ്ടിയിരുന്ന പ്രവേശന നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നെന്നും ശിവകുമാര്‍ ആരോപിച്ചു.
അതേസമയം, സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ഈ മാസം 31നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
നീറ്റ് റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരിട്ടായിരിക്കും സ്‌പോട്ട് അഡ്മിഷന്‍ നടത്തുക. സ്‌പോട്ട് അഡ്മിഷന്‍ വഴി നികത്തേണ്ട സീറ്റുകള്‍ മാനേജ്‌മെന്റുകള്‍ക്ക് വിട്ടുനല്‍കില്ല. സര്‍ക്കാര്‍ മേഖലയിലെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ 90 ശതമാനം പ്രവേശനവും നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
രണ്ടാംഘട്ട പ്രവേശന നടപടികള്‍ ഓഗസ്റ്റ് 18ന് പൂര്‍ത്തിയാക്കും. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ 10 ദിവസംകൂടി അനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമേ മാനേജ്‌മെന്റുകള്‍ക്ക് ഈടാക്കാന്‍ കഴിയൂ. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് അന്തിമമാണെന്ന് കരുതാനാവില്ല. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഘടനയില്‍ മാറ്റമുണ്ടായേക്കാം. കഴിഞ്ഞ വര്‍ഷത്തെ ഫീസിന് പ്രവേശനം നടത്താമെന്ന് ഒന്‍പത് മാനേജ്‌മെന്റുകള്‍ സമ്മതിച്ചെങ്കിലും സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചത് മൂന്നുപേര്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ പ്രവേശനത്തിനായി മാനേജ്‌മെന്റുകളുടെ പുറകേ നടക്കേണ്ട ഗതികേടാണ് സര്‍ക്കാരിനുള്ളതെന്ന് മുസ്‌ലിം ലീഗ് നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പി.ജെ ജോസഫ്, അനൂപ് ജേക്കബ് എന്നിവരും അടിയന്തരപ്രമേയ നോട്ടിസിനെ അനുകൂലിച്ച് പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  20 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  20 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  20 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  20 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  20 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  20 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  20 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  20 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  20 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  20 days ago