ഹാഫിസ് സഈദ് രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത് 2018ലെ പാക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ജമാഅത്തുദ്ദഅ്‌വ തലവന്‍ ഹാഫിസ് സഈദ് രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്ത്. മില്ലി മുസ്‌ലിം ലീഗ്(എം.എം.എല്‍) എന്ന പേരിലാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. 2018ല്‍ നടക്കുന്ന പാക് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.ഭീകരസംഘടനയായ ജമാത്തുദ്ദഅ്‌വ പേരുമാറ്റിയാണു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ ജമാത്തുദ്ദഅ്‌വയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധനവുമില്ലെന്നും സേവനപ്രവര്‍ത്തനങ്ങളിലൂടെയാകും പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും എം.എം.എല്‍ പ്രസിഡന്റ് സൈഫുല്ല ഖാലിദ് പറഞ്ഞു.
1973ല്‍ തയാറാക്കിയ രാജ്യത്തിന്റെ ഭരണഘടനാ തത്ത്വങ്ങള്‍ക്കും അല്ലാമാ ഇഖ്ബാലിന്റെ ദര്‍ശനങ്ങള്‍ക്കും അനുസൃതമായായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും നേതാക്കള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യും. പാക് സ്വതന്ത്ര്യദിനമായ ഓഗസ്റ്റ് 14ന് ലാഹോറില്‍ നടക്കുന്ന ചടങ്ങിലാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."