HOME
DETAILS
MAL
മിന്നല്‍ ഹര്‍ത്താലുകളോട് സഹകരിക്കേണ്ടെന്ന് തിരൂരിലെ വ്യാപാരികള്‍
backup
December 20 2018 | 03:12 AM
തിരുര്‍: മിന്നല്‍ ഹര്‍ത്താലുകളോട് തിരൂരിലെ വ്യാപാരികള്‍ ഇനി മുതല്‍ സഹകരിക്കില്ലന്ന് തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നേതൃത്വം വ്യക്തമാക്കി.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ എല്ലാ കടകളും തുറക്കാനും ഇതിനായി പ്രത്യേക സംരക്ഷണ സേന രൂപീകരിക്കാനും ഒപ്പം പൊലിസിന്റെ സഹായം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ വര്‍ധിച്ചു വരുന്ന മോഷണങ്ങളില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആശങ്ക രേഖപ്പെടുത്തി. രാത്രികാല പൊലിസ് പട്രോളിങ് ശക്തമാക്കണമെന്ന് യോഗം ആവശ്യപ്പട്ടു. മണ്ഡലം പ്രസിഡന്റ് എ.കെ കുട്ടന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എ ബാവ അധ്യക്ഷനായി. പി.പി അബ്ദുല്‍ റഹ്മാന്, പി.എ റഷീദ്, സി. മമ്മി, പി.എ സലാം, ആലുങ്ങല്‍ സത്താര്‍, സി. അബ്ദുല്ല, കെ.സി ഹസ്സന്, കെ. ഷബീബ്, ലിയ ഷിഹാബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."