ബന്ധുനിയമന വിവാദം; കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം
എടപ്പാള്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിന്റെ ക്യാംപ് ഓഫിസിലേക്കു കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ നരിപ്പറമ്പില ഓഫിസിലേക്കാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. ഇതിനിടയില്‍ ഓഫിസിനു നേരെ കല്ലേറുണ്ടായി. കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് പിടികൂടി ജീപ്പില്‍ കയറ്റിയതോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ പൊലിസ് ലാത്തിവീശുകയായിരുന്നു.
മാര്‍ച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷനായി. ഇരുവര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇരവെക്കൂടാതെ പരുക്കേറ്റ ഗോപകുമാര്‍ (22), ഷിജോ മൂത്തേടം (22), ലിജേഷ് മൂത്തായി (22), ഹക്കീം പെരുമക്ക് (22), നാദിര്‍ ആലങ്കോട് (22) ഷിബിന്‍ ലാല്‍ (22) എന്നിവരെ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഘര്‍ഷത്തെ തുടര്‍ന്നു മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."