എം.പാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി; വിധി പ്രതിസന്ധി സൃഷ്ടിച്ചു
തിരുവനന്തപുരം: എം.പാനല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് സാധിക്കില്ലെന്ന് ഗതാഗതി മന്ത്രി എ.കെ. ശശീന്ദ്രന്‍.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ കോടതി നിര്‍ദേശം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിനെ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കോടതിവിധി കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രസിസന്ധിയിലാക്കി. വിധി നടപ്പാക്കാന്‍ സാവകാശം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ടക്ടര്‍മാരായി പി.എസ്.സി നിയമന ഉത്തരവ് ലഭിച്ചവരെല്ലാം ഇന്ന് എത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രായോഗികമായി അത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നതാണ്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രമല്ല അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. വല്ലാത്തൊരു കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതും നടപ്പാക്കാന്‍ സാവകാശം നല്‍കാത്തതുമായ വിധിയായിപ്പോയി ഇതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."