അത്തോളി പോസ്റ്റ് ഓഫിസില്‍ കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ്
അത്തോളി: പോസ്റ്റ് ഓഫിസില്‍ റിക്കറിങ് നിക്ഷേപത്തില്‍ പണമടയ്ക്കാതെ തട്ടിപ്പു നടത്തിയതായി പരാതി. അത്തോളി പോസ്റ്റ് ഓഫിസിലാണ് മുന്നൂറോളം പേരില്‍നിന്ന് ആയിരങ്ങള്‍ വാങ്ങി നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിക്ഷേപകരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
പോസ്റ്റ് ഓഫിസിലെ ആര്‍.ഡി ഏജന്റായിരുന്ന യുവതി നവംബര്‍ 15ന് ആത്മഹത്യ ചെയ്തതോടെയാണു പണം നിക്ഷേപിച്ചവര്‍ തട്ടിപ്പിനിരയായ വിവരം പുറത്തറിയുന്നത്. ഇവര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ക്രിത്രിമമായി ഉണ്ടാക്കിയ പാസ് ബുക്കില്‍ പണം ചേര്‍ത്താണ് നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്.
നിക്ഷേപകരുടെ കൈവശമുള്ള രേഖകളിലും പണം മുറപോലെ ചേര്‍ക്കുകയും ചെയ്തിരുന്നു. 5000 രൂപമുതല്‍ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപത്തുക നഷ്ടപ്പെട്ടവര്‍ ഇതിലുണ്ട്. സാധാരണ ഏജന്റ് എന്ന നിലയില്‍ യുവതിക്ക് മാത്രമായി ഇത്രയും തുക തട്ടിപ്പു നടത്താന്‍ കഴിയില്ലെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
യുവതി മരിച്ച് രണ്ടുദിവസത്തിനുള്ളില്‍ തന്നെ അവരുടെ വീട്ടില്‍ സൂക്ഷിച്ച പലരുടെയും പാസ്ബുക്കുകള്‍ ഭര്‍ത്താവും മറ്റു ബന്ധുക്കളും ചേര്‍ന്ന് മാറ്റിയതായും ഇവര്‍ ആരോപിക്കുന്നു. അത്തോളി പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പു നടന്നതെന്നാണ് നിക്ഷേപകരുടെ പ്രധാന ആക്ഷേപം. അന്നത്തെ പോസ്റ്റ് മാസ്റ്ററെ പയ്യോളിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
ജനകീയ കണ്‍വന്‍ഷന്‍ അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജൈസല്‍ കമ്മോട്ടില്‍ ഉദ്ഘാടനം ചെയ്തു.
സന്ദീപ് കമാര്‍ അധ്യക്ഷനായി. ആര്‍.എം കുമാരന്‍, നിസാര്‍ കൊളക്കാട് , ഗോപാലന്‍ കൊല്ലോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."