HOME
DETAILS

ബ്ലൂ വെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

  
backup
August 09 2017 | 09:08 AM

7863256983522-2

പാലക്കാട്: വിവാദത്തിലായ കൊലയാളി ഗെയിം' ബ്ലൂ വെയിന്‍' നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രാജു എബ്രഹാം എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്.

ഗെയിം ഉപയോഗിക്കുന്നവരെ പൊലിസ് നിരീക്ഷിക്കുന്നുണ്ട്. അപകടകാരിയായ ഗെയിമിനെതിരെ പൊലിസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐ.ടി മിഷന്റെ കീഴില്‍ വരുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെഡ്‌പോണ്‍സ് ടീം ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ബ്ലൂവെയില്‍ ചലഞ്ച് ഉള്‍പ്പെടെ അപകടകാരികളായ ഗെയിമുകള്‍ക്കു കുട്ടികളും കൗമാരക്കാരും അടിമകളാവാതെ ശ്രദ്ധിക്കണമെന്ന് കേരള പൊലിസ് ഹൈടെക് സെല്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്് നല്‍കിയിരുന്നു.

ബ്ലൂ വെയില്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലിസ് ഹൈടെക് സെല്ലിനെ അറിയിക്കണമെന്നും ആവശ്യമെങ്കില്‍ കൗണ്‍സലിങ് അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു.

ഇന്റര്‍നെറ്റ് അധിഷ്ഠിത ഗെയിമായ ബ്ലൂ വെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്. 50 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോകുന്നത്. കളിക്കാര്‍ ഓരോഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കുന്ന നിര്‍ദേശപ്രകാരം കളിക്കാര്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.

പുലര്‍ച്ചെ ഉണരുക, ഒറ്റയ്ക്കിരുന്ന് ഭയപ്പെടുത്തുന്ന സിനിമകള്‍ കാണുക, ക്രെയിനിന്‍ കയറുക, കൈകളില്‍ മുറിവുണ്ടണ്ടാക്കുക, കാലില്‍ സൂചി കുത്തിക്കയറ്റുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തില്‍ കളിക്കാരെ ആത്മഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഈ ഗെയിമിന്റെ പ്രേരണയാല്‍ ആത്മഹത്യ ചെയ്തത്. 14നും 18നും ഇടയിലുള്ള കുട്ടികളാണ് ഇത്തരത്തില്‍ അപകടത്തില്‍പെട്ടത്. ചില മാധ്യമങ്ങളില്‍ വന്ന വിവരപ്രകാരം നിരവധി ആളുകള്‍ ഇന്ത്യയില്‍ ഈ ഗെയിമിന് അടിമകളായതായാണ് കണക്കാക്കുന്നത്. കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും കംപ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago