ബഹ്റൈന്‍-കണ്ണൂര്‍ വിമാന സര്‍വീസ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ യാത്രാ സമിതി
മനാമ: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ കണ്ണൂര്‍ വിമാനതാവളത്തിലേക്ക് ബഹ്റൈന്‍ വിമാന സര്‍വീസ് ആരംഭിക്കണമെന്ന് യാത്രാ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദേശ വിമാന കമ്പനികളും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ എത്രയും വേഗം രംഗത്ത് വരണമെന്ന് ആവശ്യപ്പെട്ടു യാത്ര സമിതി എല്ലാ വിമാന കമ്പനികള്‍ക്കും മെയില്‍, ട്വിറ്റര്‍ സന്ദേശങ്ങള്‍ അയച്ചു. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ബഹ്റൈന്‍ പ്രവാസി മലയാളികള്‍ക്കു ഏറെ ഗുണം ചെയ്യുന്ന രൂപത്തില്‍ നേരിട്ടോ കണക്ഷന് ഫ്ളൈറ്റ് വഴിയോ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു അധികാരികള്‍ക്ക് നിവേദനം നല്‍കിയതായി യാത്രാ സമിതി. കേരള കേന്ദ്ര സര്‍ക്കാരുകള്‍ ബഹ്റൈന്‍ സര്‍വീസിനായി താല്‍പ്പര്യം എടുക്കണമെന്നും യാത്രാ സമിതി ആവശ്യപ്പെട്ടു . തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബഹ്റൈന്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും യാത്രാ സമിതി ആവശ്യപ്പെട്ടു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ബഹ്റൈനില്‍ നിന്നും ഇതുവരെ ഒരു വിമാന സര്‍വീസും ലഭ്യമായിട്ടില്ല എന്നത് ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു നിരാശയുണ്ടാക്കിയതായി യാത്രാ സമിതി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്കുള്ള എല്ലാ സെക്ടറുകളിലും തിരക്കു കൂടുമ്പോള്‍ നിരക്ക് കൂട്ടുക എന്ന പതിവ് രീതി ആവര്‍ത്തിക്കപ്പെടുന്നത് പുനഃപരിശോധിക്കണമെന്ന് യാത്രാ സമിതി ആവശ്യപ്പെട്ടു.
ശൈത്യകാല, ക്രിസ്മസ്, പുതുവത്സര അവധിക്കായി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കിയാലേ കേരളത്തില്‍ നിന്നു ഗള്‍ഫിലേക്കും തിരിച്ചും യാത്ര ചെയ്യാനാകൂ. നിരക്ക് രണ്ടും മൂന്നും ഇരട്ടി വര്‍ധിപ്പിച്ച് പ്രവാസികളെ പിഴിയുന്നത് ഒഴിവാക്കണമെന്നു യാത്രാ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."