ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെതിരേ ബി.ജെ.പിയില്‍ തമ്മിലടി
തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ തമ്മിലടി. ആര്‍.എസ്.എസില്‍ നിന്നുവന്ന രണ്ട് സംഘടനാ സെക്രട്ടറിമാരാണ് പി.എസ് ശ്രീധരന്‍പ്പിള്ളയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പിയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് പാര്‍ട്ടി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന കോര്‍ കമ്മിറ്റിക്ക് ശേഷം കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍ തന്നെ രംഗത്തുവന്നത്.
പാര്‍ട്ടി മുഖ്യവക്താവ് എം.എസ് കുമാര്‍ ആര്‍.എസ്.എസിന്റെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചിലര്‍ കാര്യങ്ങളെല്ലാം തീരുമാനിച്ച ശേഷം വിളിച്ചുകൂട്ടുന്ന യോഗം തന്നെ പ്രഹസനമായെന്നും ആരോപണമുയര്‍ന്നു. ജനങ്ങളുടെ പള്‍സ് അറിയാത്തവര്‍ എടുക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ മൂലം പാര്‍ട്ടി പരിഹാസ്യമാവുകയാണെന്നും വിമര്‍ശനമുയര്‍ന്നു. കോര്‍കമ്മിറ്റി യോഗത്തില്‍ ശബരിമല സമര പരിപാടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ 14ന് നടത്തിയ ഹര്‍ത്താലിനെതിരേയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്. ഇതുമൂലം ബി.ജെ.പി ജനങ്ങളുടെ അതൃപ്തിക്ക് പാത്രമായെന്ന് നേതാക്കള്‍ ആരോപിച്ചു. അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ശരണംവിളിച്ച് ആത്മഹത്യ ചെയ്തിട്ടും അക്കാര്യം വേണ്ട വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ലെന്ന് എം.ടി രമേശ് പറഞ്ഞു.കൂടിയാലോചനകള്‍ കൂടാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയില്‍ അതിന് രണ്ടുദിവസം മുന്‍പ് ശബരിമല വിഷയത്തില്‍ തന്നെ മറ്റൊരു ഹര്‍ത്താലും നടത്തിയിരുന്നുവെന്നിരിക്കെ നിരന്തരമായ ഹര്‍ത്താല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കാനും ജനവികാരം എതിരാക്കാനും കാരണമായിട്ടുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."