സംസ്ഥാന പാതയിലെ കുഴിയടക്കാന്‍ നടപടിയില്ല
കുറ്റ്യാടി: വയനാട് സംസ്ഥാനപാതയിലെ കുഴികളടക്കാന്‍ നടപടിയില്ല. കാഞ്ഞിരോളി, കൊടക്കല്‍, പക്രന്തളം ചുരം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മാസങ്ങള്‍ക്ക് മുന്‍പ് തകര്‍ന്ന കുഴികളാണ് അടയ്ക്കാന്‍ നടപടി ഇല്ലാത്തത്. ഇതോടെ റോഡിലെ യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്.
അഞ്ചുവര്‍ഷം മുന്‍പ് കെ.എസ്.ടി.പി.എ ടാറിങ് നടത്തി നവീകരിച്ച റോഡിന്റെ കരാര്‍ കാലവധി നവംബര്‍ 17 ഓടെ അവസിനിച്ചതാണ്. ഇതിനിടെ കമ്പനി കാലാവധി തീരും മുന്‍പ് കണ്ണില്‍ പൊടിയിടാണെന്നോണം കുഴികളടച്ചിരുന്നു. എന്നാല്‍ രണ്ടു ദിവസം കൊണ്ട് കുഴികള്‍ പഴയതിനേക്കാള്‍ കൂടുതലാവുകയും ചെയ്തു.
വലിയ കുഴികളുള്ള ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടപ്പെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടണ്ട്. ഭാരം കയറ്റിയ വാഹനങ്ങള്‍ ഇതുവഴി പോകുമ്പോള്‍ ഭാഗികമായ ഗതാഗത തടസവും പതിവായിരിക്കുകയാണ്. ഇപ്പോള്‍ പി.ഡബ്ല്യു.ഡിയുടെ കീഴിലാണ് റോഡുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."