അത്തോളി പോസ്റ്റ് ഓഫിസിലെ തട്ടിപ്പ്: നിക്ഷേപകര്‍ പോസ്റ്റ് ഓഫിസ് ഉപരോധിച്ചു
അത്തോളി: പോസ്റ്റ് ഓഫിസ് ആര്‍.ഡിയില്‍ ചേര്‍ന്നവരില്‍ നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍ പോസ്റ്റ് ഓഫിലെത്തി. തട്ടിപ്പിനിരയായ നിക്ഷേപകര്‍ പാസ് ബുക്കുമായെത്തി കണക്ക് ആവശ്യപ്പെട്ടതോടെ നേരിയ സംഘര്‍ഷം ഉടലെടുത്തു. പലരുടെയും കണക്കുകള്‍ നോക്കാന്‍ പോലും ജീവനക്കാര്‍ തയാറായില്ല. പാസ് ബുക്ക് ലഭിക്കാത്തവര്‍ അതാവശ്യപ്പെട്ടപ്പോഴും ജീവനക്കാര്‍ നല്‍കാന്‍ തയാറായില്ല. അത്തോളി എസ്.ഐ ആര്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു. വാര്‍ഡ് അംഗങ്ങളായ ജയ്‌സല്‍ അത്തോളി, സി.കെ റിജേഷ്, ബിന്ദു മലയില്‍, ഷീജ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നിക്ഷേപകരും തമ്മില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ബാലുശ്ശേരി ബി.ഡി.ഒ കെ.പി മുഹമ്മദ് മൊബസിനെ വിളിച്ചുവരുത്തി. ആര്‍.ഡി ഏജന്റായിരുന്ന മിനിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പാസ് ബുക്കുകള്‍ അവരുടെ ഭര്‍ത്താവിനെ വിട്ട് വരുത്തുകയും ബി.ഡി.ഒയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യിക്കുകയും ചെയ്തു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സന്ദീപ് കുമാര്‍, ഗോപാലന്‍ കൊല്ലോത്ത്, ആര്‍.എം കുമാരന്‍, സി. ലിജു, കെ.എ അഷറഫ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. 26ന് പോസ്റ്റ് ഓഫിസില്‍ ബി.ഡി.ഒയുടെ നേതൃത്വത്തില്‍ പഴയ പോസ്റ്റ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ കണക്കെടുപ്പ് നടത്തുന്നതിനു പിന്നീട് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു.
തട്ടിപ്പിനെക്കുറിച്ച് നിക്ഷേപകര്‍ നല്‍കിയ പരാതി പോലീസിനു നല്‍കുമെന്നും ബി.ഡി ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."