HOME
DETAILS
MAL
ഉത്തരാഖണ്ഡിലും കശ്മിരിലും തങ്ങള്‍ പ്രവേശിച്ചാല്‍ എന്തുചെയ്യുമെന്ന് ചൈന
backup
August 10 2017 | 02:08 AM
ബെയ്ജിങ്: സംഘര്‍ഷമൊഴിവാക്കാന്‍ ദോക്ലാം മേഖലയില്‍ നിന്ന് ഇരു വിഭാഗവും പിന്മാറാമെന്ന ഇന്ത്യയുടെ നിര്‍ദേശം തള്ളി വീണ്ടും ചൈന. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്മിരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്ന മറുചോദ്യമുയര്‍ത്തിയാണ് ചൈന ഇന്ത്യന്‍ നിര്‍ദേശം തള്ളിയത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നല്കി.
50 ദിവസമായി ഇരു രാജ്യങ്ങളുടേയും സൈന്യം ദോക്ലാമില്‍ മുഖാമുഖം നിലയുറപ്പിച്ചിട്ട്. മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടയുകയും ചെയ്തിരുന്നു. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡ് നിര്‍മിക്കുന്നതെന്നാണ് ചൈനയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."