ചൈനയില്‍ ഭൂകമ്പത്തില്‍ 19 മരണം 1500 വീടുകള്‍ തകര്‍ന്നു, 60,000 പേരെ മാറ്റിപാര്‍പ്പിച്ചു
ബെയ്ജിങ്: ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ മരിച്ചു. 60,000 പേരെ മാറ്റിപാര്‍പ്പിച്ചു. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ പര്‍വതമേഖലയിലാണ് ദുരന്തമുണ്ടായത്. സിചുന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 2008 നു ശേഷം മേഖലയിലുണ്ടാകുന്ന വലിയ ഭൂകമ്പമാണിത്.
ഭൂകമ്പത്തില്‍ പര്‍വത ഹൈവേകള്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. കെട്ടിടങ്ങള്‍ നിലം പൊത്തി. മേഖലയില്‍ നിരവധി സഞ്ചാരികളും ഒറ്റപ്പെട്ടു. പ്രഭവകേന്ദ്രത്തിനു സമീപം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി തവണ ഇവിടെ തുടര്‍ ചലനങ്ങളും ഉണ്ടായി.
ഇവിടെയുള്ള ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കുകയാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതമൂലം ഇവിടേക്ക് എത്തിപ്പെടുക പ്രയാസകരമാണ്.
വാര്‍ത്താ വിനിമയ ബന്ധങ്ങളും തകര്‍ന്നതിനാല്‍ ദുരന്തത്തെ കുറിച്ച് ക്യത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുബുധനാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 19 പേര്‍ കൊല്ലപ്പെടുകയും 247 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 40 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.
ജിയുഷായ്‌ഗൊ കൗണ്ടിയിലെ 1,680 വീടുകള്‍ തകര്‍ന്നു. 17 ടൗണുകളെ ഭൂകമ്പം ബാധിച്ചു. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ കണക്ക് പ്രകാരം 30,000 പേരെ ഈ പ്രദേശത്തു നിന്നുമാത്രം മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
സിന്‍ജിയാങ് മേഖലയില്‍ നിന്ന് 2000 കി.മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തുടര്‍ ചലനങ്ങളില്‍ 5.2 ഉം 5.3 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."