പൊട്ടിയ പൈപ്പ് നന്നാക്കാതെ വാട്ടര്‍ അതോറിറ്റി; മീനങ്ങാടി-മാനന്തവാടി ജങ്ഷനില്‍ ഗതാഗതക്കുരുക്ക്
മീനങ്ങാടി: ടൗണില്‍ ഗതാഗതക്കുരുക്കൊരുക്കി വാട്ടര്‍ അതോറിറ്റി. തിരക്കേറിയ മീനങ്ങാടി മാനന്തവാടി ജങ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് പൊളിഞ്ഞതോടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത് ദുഷ്ക്കരമായത്. പൈപ്പ് പൊട്ടി വെള്ളം കെട്ടി നില്‍ക്കുന്നത് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കുഴികള്‍ രൂപപ്പെടുന്നതിനും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനും ഇടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൈപ്പിലൂടെ വെള്ളം വരുന്ന സമയത്ത് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍, പ്രയാസത്തിലാകുന്ന സമീപത്തെ വ്യാപാരസ്ഥാപന ഉമകളും വിദ്യാര്‍ഥികളുള്‍പ്പടെയുള്ള വഴിയാത്രക്കാരും നിരന്ത്രം പരാതിപ്പെട്ടെങ്കിലും പരിഹാരമായിട്ടില്ല. ഇപ്പോള്‍ ഡിവൈഡര്വച്ച് താല്‍ക്കാലികമായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. വീതികൂടിയഭാഗമായതിനാല് ദേശീയപാതയില്‍നിന്നു മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ദേശീയ പാതയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ക്കും ഒരു തടസവും കൂടാതെ സഞ്ചരിക്കാവുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതായത്. ഇത് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു. റോഡില്‍ ഇടക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടല്‍ കാരണം റോഡ് പൊളിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുന്നു എന്നല്ലാതെ ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."